വേനല്‍ പറവകള്‍ വൈവിധ്യ സമ്മര്‍ ക്യാമ്പിന് തുടക്കമായി

മഞ്ചേശ്വരം: സമഗ്രശിക്ഷാ കേരളയും കാസര്‍കോട് ജില്ലാ പഞ്ചായത്തും സംഘടിപ്പിക്കുന്ന വൈവിധ്യ പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം ബി ആര്‍സി സംഘടിപ്പിക്കുന്ന വേനല്‍കാല ക്യാമ്പിന് വേനല്‍ പറവകള്‍ ബെജ്ജ എല്‍ ആര്‍ സി ക്ക് കീഴില്‍ വി.എ.യു.പി സ്‌കൂള്‍ മിയ്യപദവില്‍ തുടക്കമായി.
മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കാസര്‍കോട് ജില്ല പഞ്ചായത്തംഗം അര്‍ഷാദ് വെര്‍ക്കാടി ഉദ്ഘാടനം ചെയ്തു.
മീഞ്ച പഞ്ചായത്ത് പ്രസിഡന്റ് സി എ താജുദ്ധീന്‍ മുഖ്യാതിഥിയായി. മീഞ്ച പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കൃഷ്ണ കെ അധ്യക്ഷത വച്ചിച്ചു. പഞ്ചായത്ത് മെമ്പര്‍ സന്ധ്യ ബി , മിയ്യപദവ് സ്‌കൂള്‍ അകാഡമിക് അഡൈ്വസര്‍ ശ്രീധര്‍ റാവു , എച്ച് എം അരവിന്ദാക്ഷ ദണ്ഡാരി തുടങ്ങിയവര്‍ സംബന്ധിച്ചു. മഞ്ചേശ്വരം ബി. ആര്‍ .സി യുടെ ബി.പി സി രാജഗോപാലന്‍ പി സ്വാഗതവും നാരയണ രാജ് പി നന്ദിയും പറഞ്ഞു.

Scroll to Top