മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍ . കോഴിക്കോട് ചേവായൂര്‍ സ്വദേശി വി.ഇ. ബാലകൃഷ്ണനെയാണ് റെയില്‍വേ പോലീസ് പിടികൂടിയത്. ഇന്ന് രാവിലെ തലശ്ശേരിയില്‍ നിന്നും എറണാകുളത്തേക്ക് ജനശതാബ്ധി എക്സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്ന ഇരുപത്തിനാല് വയസ്സുള്ള മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയാണ് ലൈംഗികാതിക്രമം നടത്തിയത്. മധ്യപ്രവര്‍ത്തകയുടെ സീറ്റിനടുത്ത് വന്നിരുന്ന് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി .യുവതി ഉടനെത്തന്നെ ഷൊര്‍ണൂര്‍ റെയില്‍വേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു .ഉടന്‍ തന്നെ അയാളെ കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു . കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം ; കോഴിക്കോട് സ്വദേശിയായ മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍




