ഉന്നത വിജയത്തിന് ആദരം; വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന്റെ പ്രകാശമെന്ന് സലാം കന്യപ്പാടി

ദുബൈ: കഠിനാധ്വാനവും പ്രതിബദ്ധതയും കൈമുതലാക്കി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ ട്രഷറര്‍ ഡോ. ഇസ്മായിലിന്റെ മക്കളായ ലൈഖ ഹഫ്സ ഇസ്മായില്‍, ലൈഹ ഫാത്തിമ ഇസ്മായില്‍ എന്നിവരെ ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി അക്കാദമിക് സ്റ്റെല്ലാര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.

വിദ്യാര്‍ത്ഥികള്‍ സമൂഹത്തിനാകെ അഭിമാനമാണെന്നും, ഇത്തരം നേട്ടങ്ങള്‍ കുടുംബത്തിനും സമൂഹത്തിനും വലിയ സന്തോഷം പകരുന്നതാണെന്നും ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി പ്രസ്താവിച്ചു. കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മികച്ച ഉദാഹരണമാണ് ഈ വിജയം എന്നും അദ്ദേഹം പറഞ്ഞു.

വിജയം എന്നത് മാര്‍ക്കുകളുടെ നേട്ടമാത്രമല്ല, അതിന് പിന്നിലെ അധ്വാനം,, ആത്മവിശ്വാസം, ലക്ഷ്യബോധം എന്നിവയുടെ ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍ മാതാപിതാക്കളുടെ പ്രോത്സാഹനവും അധ്യാപകരുടെ സമര്‍പ്പിത സേവനവും നിര്‍ണായക പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം മികവുകള്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും വലിയ പ്രചോദനമാകുന്നതാണ്. വിദ്യാഭ്യാസ രംഗത്ത് മുന്നേറുന്ന കുട്ടികളെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും, മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്ന വിദ്യാര്‍ത്ഥികളെ അംഗീകരിക്കുന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു
മൊഗ്രാല്‍ ബേ ഇന്‍ റിസോര്‍ട്ടില്‍ ചേര്‍ന്ന അനുമോദന ചടങ്ങില്‍ സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു
ജനറല്‍ സെക്രട്ടറി ഹനീഫ് ടി. ആര്‍ മെല്‍പറമ്പ് സ്വാഗതം പറഞ്ഞു റഷീദ് ഹാജി കല്ലിങ്കാല്‍,
അബ്ബാസ് കെ. പി കളനാട് ,
മൊയ്തീന്‍ ബാവ ഹൊസങ്കടി
പി. ഡി. നൂറുദ്ദീന്‍, അഷ്‌റഫ് ബായാര്‍
അലി സാഗ്, ബഷീര്‍ ഉദ്യാവര മഞ്ചേശ്വരം
സലീം പൊസോട്ട്, മുസ്തഫ ഗെരുക്കട്ട
ഇര്‍ഫാന്‍ യു. എം മൊഗ്രാല്‍, ജുനൈദ് കെ. ടി മൊഗ്രാല്‍, ലൈഹ ഫാത്തിമ ഇസ്മായില്‍ ,ലൈഖ ഹ ഫ്‌സ ഇസ്മായില്‍ . പ്രസംഗിച്ചു
റഷീദ് ഹാജി കല്ലിങ്ങല്‍ പ്രാര്‍ത്ഥനയും
ജില്ലാ ട്രഷറര്‍ ഡോക്ടര്‍ ഇസ്മായില്‍
നന്ദിയും പറഞ്ഞു

Scroll to Top