സമര്‍പ്പണ മനോഭാവം : മൊഗ്രാല്‍ ദേശീയവേദി അംഗങ്ങളായ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ആദരിച്ചു

മൊഗ്രാല്‍: സമര്‍പ്പണമനോഭത്തോടെ കൃത്യനിര്‍വഹണം നടത്തി മാതൃകയായ ബൂത്ത് ലെവല്‍ ഓഫീസര്‍മാരായ മുഹമ്മദ് ശിഹാബ് കൊ പ്പളം,മുഹമ്മദ് കുഞ്ഞി നാങ്കി എന്നിവരെ മൊഗ്രാല്‍ ദേശീയവേദി ആദരിച്ചു.എസ് ഐ ആറില്‍
വോട്ടര്‍മാരുടെ വിവരങ്ങള്‍ കൃത്യമായി പുതുക്കുന്നതും, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതും, ജനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതും ഉള്‍പ്പെടെയുള്ള ചുമതലകള്‍ അത്യന്തം ഉത്തരവാദിത്വത്തോടെയും ആത്മാര്‍ത്ഥതയോടെയും നിര്‍വഹിച്ച ഇവര്‍ ജനാധിപത്യപ്രക്രിയയ്ക്ക് ശക്തമായ അടിത്തറ ഒരുക്കിയവരാണെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

പ്രതിസന്ധികളും സമ്മര്‍ദ്ദങ്ങളും നിറഞ്ഞ സാഹചര്യങ്ങളിലും തങ്ങളുടെ കടമയില്‍ നിന്നും ഒരിക്കലും പിന്നോട്ടില്ലാതെ പ്രവര്‍ത്തിച്ച ഇവരുടെ സമര്‍പ്പണം ശ്രദ്ധേയമാണ്. പ്രത്യേകിച്ച് എസ് ഐ ആറുമായി ബന്ധപ്പെട്ട് ഇവര്‍ പുലര്‍ത്തിയ ജാഗ്രത നിര്‍ണായകമായി മാറി.

അധ്യാപകരെന്ന നിലയിലും ദേശീയവേദി അംഗങ്ങള്‍ എന്ന നിലയിലും ഒരുപോലെ മികച്ച മാതൃക കാഴ്ചവെച്ച മുഹമ്മദ് ശിഹാബ് മാസ്റ്ററുടെയും മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെയും സേവനം പുതിയ തലമുറയ്ക്ക് പ്രചോദനമാകുമെന്നും അനുമോദനയോഗം അഭിപ്രായപ്പെട്ടു.ബി എല്‍ ഒ മാരായി സേവനം ചെയ്ത മുഹമ്മദ് ശിഹാബ് കൊപ്പളം,മുഹമ്മദ് കുഞ്ഞി നാങ്കി എന്നിവരെ ഗള്‍ഫ് പ്രതിനിധി ഹസന്‍ ബത്തേരി,മുഹ്‌സിന്‍ തങ്ങള്‍ എന്നിവര്‍ ഷാള്‍ അണിയിച്ച് ആദരിച്ചു.ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ് സ്വാഗതം പറഞ്ഞു.

ചടങ്ങില്‍ എം മാഹിന്‍ മാസ്റ്റര്‍, ഡോ:ഇസ്മായില്‍ മൊഗ്രാല്‍,ഗഫൂര്‍ പെര്‍വാട്,എം എ ഹമീദ് സ്പിക്,കെ പി മുഹമ്മദ് സ്മാര്‍ട്ട്,എം വിജയകുമാര്‍,മുഹമ്മദ് അഷ്‌റഫ് സാഹിബ്,ബി എ മുഹമ്മദ് കുഞ്ഞി,ടി കെ അന്‍വര്‍,എം എ മൂസ,എം എം റഹ്‌മാന്‍,ഖാദര്‍ മൊഗ്രാല്‍,എ എച്ച് ഇബ്രാഹിം,ടി പി അനീസ്,സുള്‍പ്പി ക്കറലി,യു എം ഫസലുറഹ്‌മാന്‍, എംപി ഹംസ, അബ്ബാസ് നാങ്കി,കെ എ കുഞ്ഞഹമ്മദ്,തന്ച്ചു കടവത്ത്,എച്ച് എം കരീം,കെ ടി മൂസ,അബ്ദുല്‍ ഖാദര്‍ എം എച്ച്, അബ്ദുല്ല കുഞ്ഞി നട്പ്പളം,ഹമീദ് പെര്‍വാഡ്,എം എ അബ്ദുല്‍ റഹ്‌മാന്‍ സുര്‍ത്തിമുല്ല,എംജിഎ റഹ്‌മാന്‍,ടി കെ ജാഫര്‍,എം എസ് മുഹമ്മദ് കുഞ്ഞി,ടി എ ജലാല്‍,അനീസ് കോട്ട,ഹാരിസ് ബഗ്ദാദ്,യൂസഫ് പാച്ചാനി,അബ്ദുള്ള മൈമൂനഗര്‍,ബിഎ സിദ്ദീഖ്, ബി എ ലത്തീഫ് ആദൂര്‍,യു എം ഇര്‍ഫാന്‍, അബ്ദുല്‍ ഖാദര്‍ എം എച്ച്,കെ വി അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ട്രഷറര്‍ എം എ അബൂബക്കര്‍ സിദ്ദീഖ് നന്ദി പറഞ്ഞു.

ഫോട്ടോ: എസ്‌ഐആറില്‍ മികച്ച സേവനം നടത്തിയ ബൂത്ത് ലെവല്‍ ഓഫീസര്‍മാരായ മുഹമ്മദ് ശിഹാബ് കൊപ്പളം,മുഹമ്മദ് കുഞ്ഞി നാങ്കി എന്നിവര്‍ക്ക് ദേശീയ വേദി ഏര്‍പ്പെടുത്തിയ ആദരിക്കല്‍ ചടങ്ങില്‍ ഗള്‍ഫ് പ്രതിനിധി ഹസ്സന്‍ ബത്തേരിയും, മുഹ്‌സിന്‍ തങ്ങളും ഷാളണിയിച്ച് ആദരിക്കുന്നു.

Scroll to Top