7
വിദ്യാനഗര്‍: ടി. ഐ. എച്ച്.എസ്. എസ് നായന്മാര്‍മൂലയിലെ എല്‍.പി വിഭാഗം കുട്ടികള്‍ ‘ഊണിന്റെ മേളം ‘ എന്ന മലയാള പാഠഭാഗവുമായി ബന്ധപ്പെടുത്തി; കുട്ടികള്‍ തന്നെ വ്യത്യസ്ത വിഭവങ്ങള്‍ വീട്ടില്‍ നിന്ന് കൊണ്ടുവന്ന് സദ്യയൊരുക്കി. പ്രിന്‍സിപ്പാള്‍ മുഹമ്മദലി , പ്രധാനാദ്ധ്യാപകന്‍ അനില്‍കുമാര്‍ പി കെ , ഡി.എച്ച്.എം മഹേഷ് കുമാര്‍ എന്നിവര്‍ മറ്റ് അദ്ധ്യാപികാദ്ധ്യാപകര്‍ ക്കൊപ്പം വിളമ്പുകാരുമായി. ഇല നിറയെ വിഭവങ്ങളുമായുള്ള ഊണ് കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. ഇഷ്ട വിഭവങ്ങള്‍ ചോദിച്ചു വാങ്ങി കുട്ടികള്‍ സദ്യ ശരിക്കും ആസ്വദിച്ചു. ഇതില്‍ പല വിഭവങ്ങളും അവരാദ്യമായാണ് കഴിക്കുന്നതെന്ന അനുഭവം കുട്ടികള്‍ പങ്കിട്ടു. ഇത്തരം സദ്യ ഈ പ്രദേശത്തെ ഭൂരിപക്ഷം കുട്ടികള്‍ക്കും അപൂര്‍വ്വാനുഭവമാണ്.