വിഷുകൈനീട്ടവും പുസ്തക കണിയും

തൃക്കരിപ്പൂര്‍: അറിവിന്റെയും വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും സൃഷ്ടിപരമായ ചിന്തയുടെയും ഉറവിടമായ പുസ്തകങ്ങളെ കണ്‍കുളിര്‍കെകണ്ട്, ചേര്‍ത്ത് പിടിച്ച് കൈനീട്ടവും വാങ്ങി ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല ബാലവേദി കൂട്ടുകാര്‍. ഹോസ്ദുര്‍ഗ്ഗ് താലൂക്ക് ലൈബ്രറി കൗണ്‍ സില്‍ നടപ്പിലാക്കുന്ന വായന പരിപോഷണ പരിപാടിയായ
2026 വായനാ വെളിച്ചം സര്‍ഗ്ഗാത്മക വായനയും ആവിഷ്‌കാരവും പദ്ധതിയുടെ ഭാഗമണ് വിഷു ആഘോഷത്തിന്റെ ഭാഗമായി ഇങ്ങനെയൊരു പരിപാടി ഒരുക്കിയത് ഗ്രന്ഥശല പ്രസിദ്ധണ്ട് ടി തമ്പാന്‍, സെക്രട്ടറി പി രാജഗോപാലന്‍ , വയനാ വെളിച്ചം കണ്‍വീനര്‍ ശോഭിത .യു എന്നിവര്‍ വിഷുപുലരില്‍ കുട്ടികളെ പുസ്തക ങ്ങളുടെ ലോകത്തേക്ക് കൈനീട്ടം നല്‍കി വരവേറ്റു. വനിതാവേദി പ്രവര്‍ ത്തകരായ നമൃത പി.കെ , ഷീജ ഇ എന്നിവര്‍ പരിപാടിക്ക് ആശംസ അര്‍പ്പിച്ചു.

Scroll to Top