ബി എല്‍ ഒ യുടെ ആത്മഹത്യ..അധ്യാപകരും ജീവനക്കാരും മാര്‍ച്ച് നടത്തി

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം SIR
മാറ്റി വെക്കുക, SIR ന്റെ പേരില്‍ ബിഎല്‍ഒ മാരുടെ മേല്‍ അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് അക്ഷന്‍ കൗണ്‍സില്‍ – സമരസമിതി യുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ജോലി ഭാരത്തെ തുടര്‍ന്ന്
കണ്ണൂര്‍,പയ്യന്നൂര്‍ നിയോജക മണ്ഡലം 18-ാം നമ്പര്‍ ഏറ്റുകുടുക്ക ബൂത്തിലെ ബൂത്ത് ലെവല്‍ ഓഫീസറും കുന്നരു എ യു പി സ്‌കൂളിലെ ഓഫീസ് അറ്റന്‍ഡന്റുമായ ശ്രീ. അനീഷ് ജോര്‍ജിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ആണ് പ്രതിഷേധം. .തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലിയോടൊപ്പം തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയും നിര്‍വഹിക്കേണ്ടി വരുന്നത് BLO മാരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സര്‍വീസ് സംഘടനകളും എസ്.ഐ.ആര്‍. നീട്ടിവെക്കാന്‍ ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാതെ കുറഞ്ഞ സമയത്തിനകം കൂടുതല്‍ ടാര്‍ജറ്റ് നല്‍കി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേല്‍പ്പിച്ചു ബി.എല്‍.ഒ മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് അധികാരികള്‍. മേല്‍ സാഹചര്യത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സിന്റെയും അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ബി എല്‍ ഒ മാര്‍ ജോലിയില്‍ നിന്ന് വിട്ടു നിന്ന് പ്രതിഷേധിച്ചു.. കാസര്‍കോട് ജില്ലാ വരണാധികാരിയുടെ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് സമര സമിതി നേതാവ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. FSETO ജില്ലാ പ്രസിഡണ്ട് കെ ഭാനുപ്രകാശ് അധ്യക്ഷത വഹിച്ചു. ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളായ വി ചന്ദ്രന്‍ , ടി ദാമോദരന്‍ , ടി പ്രകാശന്‍,എന്‍ കെലസിത കെ വി രാഘവന്‍ എന്നിവര്‍ സംസാരിച്ചു. FSETO ജില്ലാ സെക്രട്ടറി കെ ഹരിദാസ് സ്വാഗതം പറഞ്ഞു.

Scroll to Top