മഞ്ചേശ്വരം :’സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്തം”എന്ന പ്രമേയത്തില്‍ വുമന്‍ ഇന്ത്യ മൂവേമെന്റ് (WIM ) 2024 ഒക്ടോബര്‍ 2 മുതല്‍ ഡിസംബര്‍ 2 വരെ രാജ്യ വ്യാപകമായി നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി മഞ്ചേശ്വാരം മണ്ഡലം കമ്മിറ്റി ഹൊസംഘടി ടൗണില്‍ സംഘടിപ്പിച്ച കാന്‍ഡില്‍ മാര്‍ച്ച് ശ്രദ്ധേയമായി.
സ്ത്രീകളുടെ സുരക്ഷാ അവബോധം ഉയര്‍ത്തുകയും, സമൂഹത്തെ സ്ത്രീ സുരക്ഷയിലേക്കുള്ള ശ്രദ്ധയിലേക്ക് ആകര്‍ഷിക്കുകയും, പൊതു സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുകയുമാണ് ലക്ഷ്യമാക്കുന്നതെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച മണ്ഡലം പ്രസിഡന്റ് റുഖിയ അന്‍വര്‍ പറഞ്ഞു.
ദേശീയ ക്യാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികള്‍ രാജ്യത്തിലുടനീളമായി നടന്നു വരികയാണ്.
മണ്ഡലം സെക്രട്ടറി താഹിറ അബ്ദുല്‍ കാദര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ ഫസീന ഷബീര്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഫോട്ടോ: വുമണ്‍ ഇന്ത്യ മൂവ്മെന്റ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചകാന്ഡില്മാര്ച്ച്.