Thursday, November 21, 2024
Home Kerala 1,222 കോടി സഹായം ചോദിച്ചു, വയനാട് ഉരുള്‍പ്പൊട്ടലില്‍ കേരളത്തോട് കടുത്ത അവഗണന; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

1,222 കോടി സഹായം ചോദിച്ചു, വയനാട് ഉരുള്‍പ്പൊട്ടലില്‍ കേരളത്തോട് കടുത്ത അവഗണന; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

by KCN CHANNEL
0 comment

തിരുവനന്തപുരം : വയനാട് ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ബാധിത പ്രദേശത്തിന് അര്‍ഹതപ്പെട്ട ധനസഹായം നല്‍കാത്ത കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. കേരളത്തില്‍ നിന്നുളള എം പിമാരുടെ യോഗത്തിലെ ആമുഖ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

വയനാട് ദുരന്ത സമയത്ത് വിവിധ സേനകളെ ലഭ്യമാക്കുന്നതില്‍ കേന്ദ്രം സഹായിച്ചിരുന്നു. പക്ഷേ അര്‍ഹമായ ദുരന്ത സഹായം വൈകിക്കുകയാണ്. ഇതില്‍ പ്രതിഷേധം അറിയിക്കണം. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു ചൂരല്‍മലയിലുണ്ടായത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു, ആവശ്യങ്ങള്‍ കൃത്യമായി കേന്ദ്രത്തെ അറിയിച്ചിരുന്നു. വരാനിരിക്കുന്ന ചെലവ് ഉള്‍പ്പെടെ 1222 കോടിയുടെ സഹായമാണ് ചോദിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

You may also like

Leave a Comment