മലയാളം പഠിക്കാം, വായനയെ വരവേല്‍ക്കാം
ബി കെ മുഹമ്മദ് മാസ്റ്റര്‍ ലൈബ്രറിയില്‍ വായനകളരിക്ക് തുടക്കമായി.
അംഗഡിമുഗര്‍-
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ തീരുമാനപ്രകാരം നടത്തപ്പെടുന്ന മലയാളം പഠിക്കാം വായനയെ വരവേല്‍ക്കാം എന്ന ലക്ഷ്യത്തോടെ നടത്തുന്ന വായനകളരിക്ക് ഖത്തീബ്‌നഗര്‍ ബി കെ മുഹമ്മദ് മാസ്റ്റര്‍ ലൈബ്രറിയില്‍ തുടക്കമായി.
പര്‍ളാഡത്ത് നടന്ന പരിപാടി ലൈബ്രറി പ്രസിഡന്റ് ബി എം സയീദ് ന്റെ അധ്യക്ഷതയില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ബഷീര്‍ കോട്ടുടല്‍ ഉദ്ഘാടനം ചെയ്തു.
സോഷ്യല്‍ മീഡിയയും കുട്ടികളും എന്ന വിഷയത്തില്‍ വിഖ്യാത് റായി ബോധവല്‍ക്കരണം നടത്തി. പി മഹ്‌മോദ് സ്വാഗതവും പി അബ്ദുല്‍ റഹ്‌മാന്‍ നന്ദിയും പറഞ്ഞു.
പുസ്തകാസ്വാദനം ,റീഡിങ് തിയേറ്റര്‍,കഥ,കവിത,ചിത്ര രചന ശില്പശാല,അഭിമുഖം,ഷോര്‍ട്ട്ഫിലിം നിര്‍മാണം,നാടന്‍ പാട്ട്,കയ്യെഴുത്ത് മാസിക തുടങ്ങിയ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടക്കും.
ബി കെ മുഹമ്മദ് മാസ്റ്റര്‍ ലൈബ്രറിയില്‍ വായനകളരിക്ക് തുടക്കമായി.




