12
തിരുവനന്തപുരം: വയനാട് കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക് എല്‍ഡിഎഫ് നീങ്ങുന്നു. ഡിസംബര്‍ അഞ്ചാം തീയതി സംസ്ഥാനം ഒട്ടാകെ സമരം നടത്താനാണ് തീരുമാനം. രാജ്ഭവന് മുന്നില്‍ പ്രക്ഷോഭം സംഘടിപ്പിക്കും. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 2ന് മേപ്പാടിയില്‍ ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങലയും തീര്‍ക്കും.