നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളേക്ക് മാറ്റി

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ BDS വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളേക്ക് മാറ്റി. നിതിന്റെ പിതാവ് വൈ.എല്‍ രാജന്റെ ഭാഗം കൂടി കേള്‍ക്കുന്നതിനാണ് ഹര്‍ജി നാളേക്ക് മാറ്റിയത്. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ആരോപണവിധേയരായ പാത്തോളജി വിഭാഗം മുന്‍ മേധാവി ഡോ. എം.കെ റാം, സംഗീത നമ്പ്യാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് നാളേക്ക് മാറ്റിയത്. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷ്യന്‍ ആവശ്യം പ്രകാരം കോടതിയില്‍ ഹാജരാവാന്‍ നിതിന്‍രാജിന്റെ പിതാവ് രാജനു നോട്ടീസ് ലഭിച്ചിരുന്നു. മറ്റൊരു അഭിഭാഷകന്‍ മുഖേന കോടതിയില്‍ ഹാജരായ രാജന്‍ അദ്ധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടേ പകര്‍പ്പ് ആവശ്യപെട്ടു.

ഇരു വിഭാഗങ്ങളുടെയും വിശദമായ വാദം നാളെ നടക്കും. ആത്മഹത്യാ പ്രേരണ കുറ്റം, പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് ഡോ. എം.കെ റാം, സംഗീത നമ്പ്യാര്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്തത്. കേസില്‍ ഒന്നും രണ്ടും പ്രതികളാണ് ഇരുവരും.

Scroll to Top