?കുമ്പള. ‘ഹെല്‍ത്തി കേരള”പദ്ധതിയുടെ ഭാഗമായി കുമ്പള ഗ്രാമപഞ്ചായത്തും, സാമൂഹികാരോഗ്യ കേന്ദ്രവും സംയുക്തമായി കുമ്പള ടൗണിലും, പരിസര പ്രദേശങ്ങളിലും വ്യാപക പരിശോധന നടത്തി.
ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, ഇറച്ചി വില്‍പന കേന്ദ്രങ്ങള്‍,മറ്റ് ഭക്ഷണ വിതരണ ശാലകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
?പഴകിയ ഭക്ഷണസാധനങ്ങളുടെ വില്‍പന, വൃത്തിഹീനമായ സാഹചര്യത്തിലുള്ള പാചകം,മലിനജലം ശാസ്ത്രീയമല്ലാത്ത രീതിയില്‍ പുറത്തേക്ക് ഒഴുക്കല്‍ തുടങ്ങിയ ഗുരുതരമായ ചട്ടലംഘനങ്ങള്‍ പലയിടത്തും കണ്ടെത്തി. കൂടാതെ, ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ന്യൂനതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നിയമനടപടിക്ക് മുന്നോടിയായുള്ള നോട്ടീസ് നല്‍കി.
?വരും ദിവസങ്ങളിലും
പരിശോധന ശക്തമായി തുടരുമെന്നും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാര്‍ സി.കെ അറിയിച്ചു.
?ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ആദേഷ്, ആദിത്യന്‍, രാജിമോള്‍, പി.ആര്‍.ഒ സന്തോഷ് കുമ്പള എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
ഫോട്ടോ:ഭക്ഷ്യ വില്പനശാലകളില്‍ കുമ്പള ഗ്രാമപഞ്ചായത്തും, കുമ്പള പ്രാഥമിക ആരോഗ്യ കേന്ദ്രവും നടത്തിയ പരിശോധന.




