എസ്‌ഐആര്‍, എന്യൂമറേഷന്‍ ഫോം വിതരണം ബിഎല്‍ഓമാര്‍ക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കും: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: കേരളത്തില്‍ എസ്‌ഐആര്‍ നടപ്പാക്കുന്നതിന്റെ ഭാ?ഗമായുള്ള എന്യൂമറേഷന്‍ ഫോം വിതരണം ചെയ്യുന്നതിന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. ബിഎല്‍ഓമാരുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നതായും 96 ശതമാനത്തോളം ഫോമുകള്‍ വിതരണം ചെയ്തതായും രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. ഫോം ശേഖരിക്കുന്നതിന് ബിഎല്‍ ഒമാര്‍ക്ക് സൗകര്യം ഒരുക്കും. ക്യാമ്പുകള്‍ അടക്കം ജില്ലാ ഭരണകൂടങ്ങള്‍ സജ്ജമാക്കും. എന്യൂമറേഷന്‍ ഫോമുകള്‍ ശേഖരിക്കുന്നതിനായി കൂടുതല്‍ ഏജന്റുമാരെ നിര്‍ദേശിക്കണമെന്നും ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിക്കണമെന്നും പാര്‍ട്ടികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

Scroll to Top