പാലില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും ഇത് പ്രകൃതിദത്തമായ ഭക്ഷണങ്ങള്‍ക്കൊപ്പം ചേര്‍ത്ത് കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കുന്നു. പ്രതിരോധ ശേഷി കൂട്ടാനും, ദഹനം മെച്ചപ്പെടുത്താനും പാലില്‍ ഇവ ചേര്‍ത്ത് കുടിക്കൂ. ചേരുവകളും അതിന്റെ ഗുണങ്ങളും എന്തൊക്കെയാണെന്ന് അറിയാം.
മഞ്ഞള്‍
മഞ്ഞളില്‍ കുര്‍കുമിനും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യം മെച്ചപ്പടുത്താന്‍ സഹായിക്കുന്നു. ചെറുചൂടുള്ള പാലില്‍ അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കുടിച്ചാല്‍ മതി. ഇത് വീക്കത്തെ തടയുകയും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ഇഞ്ചി
ഇഞ്ചി പാലിലിട്ട് കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. നന്നായി ചതച്ച ഇഞ്ചി ചെറുചൂടുള്ള പാലില്‍ മിക്‌സ് ചെയ്ത് കുടിക്കാം. ഇത് നല്ല ദഹനം ലഭിക്കാനും ശ്വാസകോശ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
ബദാം
ബദാമില്‍ ധാരാളം വിറ്റാമിന്‍ ഇയും ആരോഗ്യമുള്ള കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഇത് വെള്ളത്തിലിട്ട് നന്നായി കുതിര്‍ത്തതിന് ശേഷം പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍ മതി. ബദാം എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും സ്വാഭാവികമായി പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്നു.
തേന്‍
തേനില്‍ ആന്റിബാക്റ്റീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചെറുചൂടുള്ള പാലില്‍ തേന്‍ ചേര്‍ത്ത് കുടിക്കാവുന്നതാണ്. ഇത് തൊണ്ട വേദനയ്ക്ക് ശമനം നല്‍കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു.
തുളസി
തുളസിയില്‍ ആന്റി മൈക്രോബിയല്‍ ആന്റി വൈറല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് പാലിലിട്ട് നന്നായി തിളപ്പിച്ചതിന് ശേഷം കുടിക്കാവുന്നതാണ്. ഇത് അണുബാധകള്‍ക്കെതിരെ പോരാടാനും ശ്വാസകോശ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
കുങ്കുമം
കുങ്കുമത്തില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്താനും പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്നു. ചെറുചൂടുള്ള പാലില്‍ നേരിയ അളവില്‍ കുങ്കുമമിട്ട് കുടിച്ചാല്‍ മതി.




