കാസര്‍കോട് ജില്ലയുടെ അഭിമാനമായി കുഞ്ചത്തൂര്‍ പീസ് ക്രിയേറ്റീവ് സ്‌കൂള്‍: ദക്ഷിണ കന്നഡ ജില്ലാതല കരാട്ടെ തയ്ക്കൊണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം റണ്ണര്‍-അപ്പ് സ്ഥാനത്തെത്തിയാണ് സ്‌കൂള്‍ കാസര്‍കോട് ജില്ലയുടെ അഭിമാനമായത്

കുഞ്ചത്തൂര്‍ പീസ് ക്രിയേറ്റീവ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കര്‍ണാടക ദക്ഷിണ കന്നഡ ജില്ലാതല കരാട്ടെ തയ്ക്കൊണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ ഊജ്വല വിജയം നേടി കാസര്‍കോട് ജില്ലയുടെ അഭിമാനമായി. വിവിധ ഇനങ്ങളിലായി മികച്ച പ്രകടനം പുറത്തെടുത്ത സ്‌കൂള്‍ രാണ്ടാം റണ്ണര്‍ അപ്പ് സ്ഥാനമാണ് കരസ്ഥമാക്കിയയത്.. മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളില്‍ ഏഴ് പേര്‍ ഗോള്‍ഡ് മെഡല്‍ നേടി സ്‌കൂളിന് അഭിമാനകരമായ നേട്ടം സമ്മാനിച്ചു. ഖദീജ രീഹ, ഫാത്തിമ, അയിഷ ഫില്‍സ, വെശ്വമ സഹാറ, ഖദീജ അംന, ദമവമ അഷറഫ്, അയ്ഷബി എന്നിവരാണ് ഗോള്‍ഡ് മെഡല്‍ നേടിയവര്‍. ചാമ്പ്യന്‍ഷിപ്പില്‍ കര്‍ണാടക നിയമസഭാ സ്പീക്കര്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ ഈ നേട്ടത്തെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, ഭരണസമിതി, അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരും അഭിനന്ദിച്ചു.. എറ്റവും മികച്ച വിജയത്തിലൂടെ കാസര്‍കോടിന്റെ യശസ് വാനോളമുയര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ പരിശീലകര്‍ക്കും വിവിധയിടങ്ങളില്‍ നിന്നായി അഭിനന്ദന പ്രവാഹം തുടരുകയാണ്..

Scroll to Top