കോഴിക്കോട്: ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് ‘സെക്കുലര്‍, സോഷ്യലിസ്റ്റ്’ പ്രയോഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുബ്രഹ്‌മണ്യന്‍ സ്വാമി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ സമര്‍പ്പിച്ച ഹരജികള്‍ തള്ളിയ സുപ്രീംകോടതി വിധി, ഹിന്ദുത്വ രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരമാണെന്ന് ഐ.എന്‍.എല്‍.
എല്ലാ മതങ്ങള്‍ക്കും തുല്യ ആദരവ് എന്നതാണ് സെക്കുലറിസം എന്നതുകൊണ്ട് വിവക്ഷിക്കുന്നതെന്നും ക്ഷേമരാഷ്ട്രത്തോടുള്ള പ്രതിബദ്ധതയും അവസര സമത്വത്തിനായുള്ള പരിശ്രമവുമാണ് സോഷ്യലിസത്തിന്റെ നിദാനവുമെന്ന കോടതി വ്യാഖ്യാനം ഇന്ത്യന്‍ സാഹചര്യം പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതാണ്. 1976ല്‍ 42ാം ഭരണഘടനാ ഭേദഗതിയിലൂടെ സെക്കുലറിസം, സോഷ്യലിസം, ഇന്റഗ്രിറ്റി എന്നീ പദങ്ങള്‍ ആമുഖത്ത് കൂട്ടിച്ചേര്‍ത്തത് ഒഴിവാക്കണമെന്ന ഹരജിക്കാരുടെ വാദം എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാന്‍ പോലും കൂട്ടാക്കാതെ ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്നയുടെ നേത?ൃത്വത്തിലുള്ള ബെഞ്ച് തള്ളിക്കളയുകയായിരുന്നു.
ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റിയെടുക്കാനുള്ള സംഘ്പരിവാര്‍ പദ്ധതിക്ക് ഭരണഘടനയുടെ പിന്തുണയുണ്ടാവില്ലെന്ന് വ്യക്തമായ സൂചനയാണ് ഈ വിധിയിലൂടെ നീതിപീഠം കൈമാറിയിരിക്കുന്നത്. മ?േതതരത്വം പിന്നീട് എഴുതിച്ചേര്‍ത്തതാണെങ്കിലും ആ ആശയം തുടക്കം മുതല്‍ക്കുതന്നെ ‘ജീവിക്കുന്ന പ്രമാണമായ’ ഭരണഘടനയില്‍ അന്തര്‍ലീനമാണെന്നും അത് അടിസ്ഥാന ചട്ടക്കൂടിന്റെ ഭാഗമാണെന്നും സുപ്രീംകോടതി ഊന്നിപ്പറഞ്ഞു.
ഭൂരിപക്ഷാധിപത്യം രാജ്യത്ത് നടപ്പാകില്ല എന്ന താക്കീതാണ് ഇതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഭരണഘടന ആമുഖം: സുപ്രീംകോടതി വിധിഹിന്ദുത്വവാദികള്‍ക്ക് ഏറ്റ കനത്ത പ്രഹരം-ഐ.എന്‍.എല്‍
30