Thursday, December 26, 2024
Home Sports മുഷ്താഖ് അലി ട്രോഫി: രോഹനും സച്ചിനും ഫിഫ്റ്റി, കേരളത്തിന് വമ്പന്‍ ജയം

മുഷ്താഖ് അലി ട്രോഫി: രോഹനും സച്ചിനും ഫിഫ്റ്റി, കേരളത്തിന് വമ്പന്‍ ജയം

by KCN CHANNEL
0 comment

മുഷ്താഖ് അലി ട്രോഫി:രോഹനും സച്ചിനും ഫിഫ്റ്റി, സഞ്ജുവില്ലാതെ ഇറങ്ങിയിട്ടും നാഗാലാന്‍ഡിനെതിരെ കേരളത്തിന് വമ്പന്‍ ജയം

ഹൈദരാബാദ്: ക്യാപ്റ്റന്‍ സഞ്ജു സാംസണില്ലാതെ ഇറങ്ങിയിട്ടും സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ നാഗാലാന്‍ഡിനെതിരെ കേരളത്തിന് വമ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത് നാഗാലാന്‍ഡ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം കേരളം 11.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. 121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് രണ്ടാം ഓവറിലെ അവസാന പന്തില്‍ വിഷ്ണു വിനോദിനെ(2) നഷ്ടമായെങ്കിലും രോഹന്‍ കുന്നുമ്മലും(28 പന്തില്‍ 57), സച്ചിന്‍ ബേബിയും(31 പന്തില്‍ 48) തകര്‍ത്തടിച്ചതോടെ അനായാസം ലക്ഷ്യത്തിലെത്തി. വിജയത്തിനരികെ രോഹന്‍ കുന്നമ്മലിനെ നഷ്ടമായെങ്കിലും സല്‍മാന്‍ നിസാര്‍(3 പന്തില്‍ 11) തകര്‍ത്തടിച്ച് കേരളത്തിന്റെ വിജയം പൂര്‍ത്തിയാക്കി. സ്‌കോര്‍ നാഗാഗാലാന്‍ഡ് 20 ഓവറില്‍ 120-8, കേരളം 11.2 ഓവറില്‍ 121-2.

ആദ്യ മത്സരത്തില്‍ സര്‍വീസസിനെ തകര്‍ത്ത കേരളം രണ്ടാം മത്സരത്തില്‍ മഹാരാഷ്ട്രയോട് തോറ്റിരുന്നു. ജയത്തോടെ ഗ്രൂപ്പ് ഇയില്‍ മൂന്ന് കളിയില്‍ നിന്ന് എട്ട് പോയന്റുള്ള കേരളം നാലാം സ്ഥാനത്തു നിന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി. ഒരു കളിയില്‍ നാലു പോയന്റ് വീതമുള്ള ആന്ധ്രയും മുംബൈയും ഇന്നത്തെ മത്സരങ്ങളില്‍ ജയിച്ചാല്‍ പോയന്റ് പട്ടികയില്‍ കേരളം വീണ്ടും പിന്നിലാവും.

You may also like

Leave a Comment