Advertisement

‘സമഗ്ര 2026’ രണ്ടാം ഘട്ടം; ജില്ലയില്‍ 4.50 കോടിയുടെ വായ്പ വിതരണം ചെയ്തു

By kcnchannel / October 5, 2026

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കേരള സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ‘സമഗ്ര 2026’ രണ്ടാം ഘട്ട സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. പാലക്കാട് കോട്ടയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, പറളിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പിന്നാക്ക വിഭാഗ വകുപ്പ് മന്ത്രി തുളസി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇതോടനുബന്ധിച്ച് കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. കാസര്‍കോട്് ജില്ലാ ഓഫീസ് മുഖേന 4.50 കോടി രൂപയുടെ വായ്പാ വിതരണം അദ്ദേഹം നിര്‍വ്വഹിച്ചു. കാസര്‍കോട് മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഹനീഫ കെ.എം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്റെ വിവിധ വായ്പാ പദ്ധതികളെക്കുറിച്ചും വായ്പ തിരിച്ചടവ് സംബന്ധിച്ചും വിശദീകരണം നല്‍കി. മീഞ്ച ഗ്രാമ പഞ്ചായത്ത് സി.ഡി.എസ്സ് ചെയര്‍പേഴ്‌സണ്‍ ഇ.പത്മജ സംസാരിച്ചു. കെ.എസ്.ബി.സി.ഡി.സി കാസറഗോഡ് ജില്ലാ മാനേജര്‍ എന്‍.എം മോഹനന്‍ സ്വാഗതവും കെ.എസ്.ബി.സി.ഡി.സി കാസറഗോഡ് ജില്ലാ ഓഫീസിലെ പ്രൊജക്റ്റ് അസിസ്റ്റന്റ് കെ.കെ ഇര്‍ഷാദ് നന്ദിയും പറഞ്ഞു.