27
ഇരിയണ്ണി: കെ എസ് ടി എ കാസര്‍ഗോഡ് ഉപജില്ലാ കമ്മറ്റി എസ്എസ്എല്‍സി പ്ലസ്ടു വിജയിച്ച കുട്ടികള്‍ക്കുള്ള ഉപജില്ലാ തല കരിയര്‍ ഗൈഡന്‍സ് കൗണ്‍സിലിംഗ് ക്ലാസ് ജിവിഎച്ച്എസ്എസ് ഇരിയണ്ണിയില്‍ വെച്ച് സംഘടിപ്പിച്ചു. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം എന്‍ കെ ലസിത ഉദ്ഘാടനം ചെയ്തു. സജീവന്‍ മടപ്പറമ്പത്ത് ക്ലാസിന് നേതൃത്വം നല്‍കി. ജില്ലാ എക്‌സിക്യൂട്ടീവ് പ്രശാന്ത് സി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുള്‍ സലാം ആശംസകള്‍ നേര്‍ന്നു. ഉപജില്ല സെക്രട്ടറി മധുസൂദനന്‍ എ സ്വാഗതവും വൈസ് പ്രസിഡന്റ് എം മണികണ്ഠന്‍ അധ്യക്ഷതയും വഹിച്ചു. കെപി സിറാജുദ്ദീന്‍ നന്ദി പറഞ്ഞു