ഭക്ഷണ അവശിഷ്ടങ്ങളും പൊതികളും അലക്ഷ്യമായിവലിച്ചെറിയാന്‍ പാടില്ല. പ്ലാസിറ്റിക് കവറുകള്‍ മൃഗങ്ങള്‍ ഭക്ഷിക്കാന്‍ ഇടയായാല്‍ അവ മരണപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു
പമ്പ: ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ യാത്രമധ്യേ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ യാതൊരു കാരണവശാലും നല്‍കാന്‍ പാടില്ലെന്ന് വനംവകുപ്പ് അധികൃതര്‍. വഴിയിലുടനീളം ഇത് സംബന്ധിച്ച അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലര്‍ ഇത് ലംഘിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ ചില മൃഗങ്ങള്‍ ആക്രമണകാരികളാകാന്‍ സാധ്യതയുണ്ട്.
അതുപോലെ ഭക്ഷണ അവശിഷ്ടങ്ങളും പൊതികളും അലക്ഷ്യമായിവലിച്ചെറിയാന്‍ പാടില്ല. പ്ലാസിറ്റിക് കവറുകള്‍ മൃഗങ്ങള്‍ ഭക്ഷിക്കാന്‍ ഇടയായാല്‍ അവ മരണപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വേസ്റ്റ് ബിന്നുകളില്‍തന്നെ നിക്ഷേപിക്കണമെന്നും വനംവകുപ്പ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു
വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത് മുന്നറിയിപ്പുമായി വനംവകുപ്പ്