ഉദിനൂര്‍: ജില്ല സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ഹരിത കേരളം,ശുചിത്വ മിഷന്‍,ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹരിതസേന ,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ നേതൃത്വത്തില്‍ കലോത്സവ പ്രതിഭകളെ സ്വീകരിക്കാന്‍ ഹരിത ഭവനം ഒരുക്കി. പരിസ്ഥിതിക്കിണങ്ങുന്ന പാഴ് വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇരിപ്പിടം തയ്യാറാക്കിയത്.ഓല ,നെയ് പുല്ല്, മുള ,പനയോല ഓലപ്പായ,മട്ടല്‍ ,തേങ്ങ എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മാണം.നാട്ടില്‍ അറിയപ്പെടുന്ന നാടക പ്രവര്‍ത്തകരും ശില്പികളുമാണ് കൂടാരം ഒരുക്കിയത്.സുരഭി ഈയ്യക്കാട്, ഭാസി വര്‍ണ്ണലയം, ഒ.പി.ചന്ദ്രന്‍ ,രാജന്‍ പി പി,വിജയന്‍ ടിവി,രാജന്‍ കെ വി,ബാബു കെ വി,അജിത് കുമാര്‍ പി, ഭരതന്‍ മൈതാണി തുടങ്ങിയവര്‍ രണ്ട് ദിവസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്. ഒരേസമയത്ത് നൂറിലധികം പേര്‍ക്ക് ഇരുന്ന് വിശ്രമിക്കാന്‍ ആവശ്യമായിട്ടുള്ള സൗകര്യം ഈ ഉദ്യാനത്തില്‍ ഉണ്ട്.
കലോത്സവ നഗരിയില്‍ സുന്ദര കഴ്ചയായി ഹരിത ഭവനം
27