4.050 കിലോ ഗ്രാം കഞ്ചാവുമായി തളങ്കരയില്‍ നിന്ന് ചട്ടഞ്ചാല്‍ സ്വദേശി സവാദ് കെ പിടിയില്‍
പുതുവത്സരം , ക്രിസ്തുമസ് ലക്ഷ്യം വെച്ച് വില്‍പനക്കായി സൂക്ഷിച്ച 4.050 കി ഗ്രാം കഞ്ചാവ് തളങ്കരയിലെ ക്വാട്ടേഴ്സില്‍ നിന്നും പിടികൂടി .ചട്ടഞ്ചാല്‍ പുത്തരിയടുക്കം സ്വദേശി സവാദ് .കെ (39) യെ കാസറഗോഡ് ടൗണ്‍ പോലീസും , ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫ് ചേര്‍ന്ന് പിടികൂടി . ഡാന്‍സാഫ് ടീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിലായിരുന്ന സവാദ് കഞ്ചാവ് സൂക്ഷിച്ച വിവരം സ്ഥിതീകരിച്ചതോടെ കാസറഗോഡ് ടൗണ്‍ എസ് ഐ പ്രദീഷ് കുമാറിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് കാസറഗോഡ് ഇന്‍സ്‌പെക്ടര്‍ നളിനാക്ഷന്‍ പി യുടെ നിര്‍ദ്ദേശ പ്രകാരം ആവശ്യമായ നടപടിക്രമം പൂര്‍ത്തിയാക്കി ഐ വരുണ്‍ പി വി , എ എസ് ഐ രാമചന്ദ്രന്‍ ,എസ് സി പി ഒ അനീഷ്, സിപിഒ ഹരിത , ഡ്രൈവര്‍ സി പി ഒ ഉണ്ണികൃഷ്ണന്‍ ഡാന്‍സാഫ് ടീം അംഗങ്ങളായ എസ് ഐ നാരായണന്‍ ,എസ് സി പി ഒ രാജേഷ്, ഹരീഷ് ,സി പി ഒ മാരായ ഷജീഷ് , നിഖില്‍ എന്നിവര്‍ ചേര്‍ന്ന് ക്വാട്ടേഴ്സ് പരിശോധിക്കുകയും അലമാരയില്‍ സൂക്ഷിച്ച കഞ്ചാവ് പിടികൂടയുയും ചെയ്തു
കാസര്‍കോട്