ജില്ലയില്‍ വോട്ടെണ്ണലിനായി 540 ഉദ്യോഗസ്ഥര്‍
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ വോട്ടെണ്ണല്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഒന്നാം ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.
ഇതോടെ ഏതൊക്കെ ഉദ്യോഗസ്ഥര്‍ക്ക് വോട്ടെണ്ണല്‍ ചുമതല ലഭിച്ചു എന്ന് ‘ഓര്‍ഡര്‍ ‘സോഫ്റ്റ്വെയറിലൂടെ അറിയാന്‍ കഴിയും. എല്ലാ നിയോജകമണ്ഡലങ്ങളിലും ഇ വി എം ടേബിളുകളിലേക്ക് 20 വീതം കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരും 20 വീതം കൗണ്ടിംഗ് അസിസ്റ്റന്റ് കളും 20 വീതം മൈക്രോ ഒബ്‌സര്‍വര്‍ മാരും ഉണ്ട്. പോസ്റ്റല്‍ ബാലറ്റ് ടേബിള്‍ ചുമതല കൂടി പരിഗണിച്ചാല്‍ ജില്ലയില്‍ ആകെ 540 ഉദ്യോഗസ്ഥര്‍ക്ക് വോട്ടെണ്ണല്‍ ചുമതല നല്‍കിയിട്ടുണ്ട്.കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍ എല്ലാം ഗസറ്റഡ് റാങ്കിലുള്ളവരാണ്. പോസ്റ്റല്‍ ബാലറ്റ് ടേബിളിന്റെ ചുമതല ഉള്ള കൗണ്ടിംഗ് അസിസ്റ്റന്റ്കളും ഗസറ്റഡ് റാങ്കിലുള്ളവരാണ്.മൈക്രോ ഒബ്‌സര്‍വര്‍മാര്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ആയിരിക്കും
40 ശതമാനം റിസര്‍വോടെയാണ്
ഉദ്യോഗസ്ഥരെ വോട്ടെണ്ണല്‍ ചുമതലകള്‍ക്കായി വിന്യസിച്ചിരിക്കുന്നത്.
എല്ലാ നിയോജക മണ്ഡലങ്ങളിലും 14 വീതം ഇവിഎം ടേബിളുകള്‍ ഉണ്ടായിരിക്കും. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നാല് പോസ്റ്റല്‍ ബാലറ്റ് ടേബിളുകളും കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ഏഴ് പോസ്റ്റല്‍ ബാലറ്റ് ടേബിളുകളും ഉദുമ മണ്ഡലത്തില്‍ ഒന്‍പത് പോസ്റ്റല്‍ ബാലറ്റ് ടേബിളുകളും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 10 പോസ്റ്റല്‍ ബാലറ്റ് ടേബിളുകളും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 12 പോസ്റ്റല്‍ ബാലറ്റ് ടേബിളുകളും ക്രമീകരിക്കും.
വോട്ടെണ്ണല്‍ ചുമതലയുമായി ബന്ധപ്പെട്ട രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ മെയ് രണ്ടിന് നടക്കും.മൂന്നാംഘട്ട റാന്‍ഡമൈ സേഷന്‍ വോട്ടെണ്ണല്‍ ദിനമായ മെയ് നാലിന് രാവിലെ അഞ്ചുമണിക്ക് അതാത് നിയോജക മണ്ഡലം വരണാധികാരികളുടെ നേതൃത്വത്തില്‍ കൗണ്ടിംഗ് സെന്ററുകളില്‍ തന്നെ നടക്കും. ഒന്നും രണ്ടും റാന്‍ഡമൈസേഷനുമായി ബന്ധപ്പെട്ട ചുമതലകളുടെ വിവരങ്ങള്‍ ഓര്‍ഡര്‍ സോഫ്റ്റ്വെയര്‍ വഴിയും മൂന്നാംഘട്ട (അവസാനഘട്ട) റാന്‍ഡമൈസേഷന്റെ വിവരങ്ങള്‍ കൗണ്ടിംഗ് സെന്ററുകളില്‍ വരണാധികാരികള്‍ നേരിട്ട് ലഭ്യമാക്കുകയും ചെയ്യും.
യോഗത്തില്‍ എ ഡി എം കെ വി ശ്രുതി,ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ എന്‍ ഗോപകുമാര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ ലീന എന്നിവരുംഅഞ്ചു നിയോജകമണ്ഡലങ്ങളിലെയും
വരണാധികാരികളും പങ്കെടുത്തു




