വോട്ടെണ്ണല്‍: മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി; ജില്ലയില്‍ ഒരുക്കങ്ങള്‍ ഊര്‍ജ്ജിതം


നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ജില്ലാ, അസംബ്ലി തലങ്ങളിലെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.വി. ശ്രുതി ഉദ്ഘാടനം ചെയ്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍. ഗോപകുമാര്‍ അധ്യക്ഷനായി. മാസ്റ്റര്‍ ട്രെയിനര്‍മാരായ പി. സജിത് കുമാര്‍, കെ. മധു, എം. വത്സന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. വരണാധികാരികളായ വി.പി. രഘുമണി, ബിനു ജോസഫ്, ലിപു എസ്. ലോറന്‍സ്, കെ.ആര്‍. മനോജ്, വി.ഇ. ഷേര്‍ളി, പരിശീലന നോഡല്‍ ഓഫീസര്‍ കെ.ബി. രാമു തുടങ്ങിയവര്‍ പങ്കെടുത്തു.

വരണാധികാരികളുടെ സഹായക ജീവനക്കാര്‍ക്കുള്ള പരിശീലനം ഇന്ന് (28 ന് )നയന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസ്സിലും ഹോസ്ദുര്‍ഗ്ഗ് താലൂക്ക് ഓഫീസിലുമായി നടക്കും. മൈക്രോ ഒബ്‌സര്‍വര്‍മാര്‍, കൗണ്ടിംഗ് സൂപ്രണ്ട്, കൗണ്ടിംഗ് അസിസ്റ്റന്റ്, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ എന്നിവര്‍ക്കുള്ള ഒന്നാംഘട്ട പരിശീലനം 29-ന് നയന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസ്സില്‍ വെചച്ച് നടക്കും. ഇതിന്റെ രണ്ടാംഘട്ട പരിശീലനം വോട്ടെണ്ണല്‍ ദിവസം രാവിലെ 6.30-ന് അതാത് കൗണ്ടിംഗ് ഹാളുകളിലായി നടത്തും.
മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കാസര്‍കോട് ഗവ. കോളേജിലെ വിവിധ ഹാളുകളിലാണ് നടക്കുക. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളുടെ വോട്ടെണ്ണലിനായി കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഹാളുകളും സജ്ജമാക്കിയിട്ടുണ്ട്.

Scroll to Top