റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിക്ക് പുതുജീവന്‍! കാസറഗോഡ് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ‘താക്കോല്‍ ദ്വാര’ നട്ടെല്ല് ശസ്ത്രക്രിയ വിജയകരം

കാസര്‍ഗോഡ്: റോഡപകടത്തില്‍ ഗുരുതരമായ നട്ടെല്ലിന് പൊട്ടലേറ്റ യുവതിക്ക് കാസര്‍ഗോഡ് അസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നടത്തിയ കീഹോള്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. വലിയ മുറിവുകളോ വേദനയോ ഇല്ലാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ രോഗിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഈ നൂതന ചികിത്സാ രീതിക്ക് സാധിച്ചു.
ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 21 വയസ്സുകാരിക്കാണ് ഈ ശസ്ത്രക്രിയ നടത്തിയത്. ഇവരുടെ നട്ടെല്ലിലെ എല്‍1 എന്ന ഭാഗത്ത് പൊട്ടല്‍ സംഭവിച്ചിരുന്നു. ശക്തമായ നടുവേദനയും ചലനശേഷിയിലെ ബുദ്ധിമുട്ടും കാരണം യുവതിയെ അടിയന്തരമായി അസ്റ്റര്‍ മിംസ് ന്യൂറോസയന്‍സ് വിഭാഗം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കീഹോള്‍ സാങ്കേതിക വിദ്യയുടെ വിജയം

ന്യൂറോ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റും തലവനുമായ ഡോ. പവമന്‍ പി. എസ്. നയിച്ച സംഘമാണ് വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം അടുത്ത ദിവസം തന്നെ യുവതിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.
‘വലിയ മുറിവോ പേശികള്‍ മുറിച്ചു മാറ്റലോ ഒന്നുമില്ലാതെ വളരെ ചെറിയ മുറിവുകളിലൂടെയാണ് ഞങ്ങള്‍ സ്‌പൈന്‍ ഫിക്ഷന്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്, ഡോ. പവമന്‍ പറഞ്ഞു.
ഈ രീതിയില്‍ ശസ്ത്രക്രിയ നടത്തുന്നതിലൂടെ രോഗിയുടെ വേദനയും രക്തനഷ്ടവും വളരെയധികം കുറയ്ക്കാന്‍ സാധിക്കും. ഇത് രോഗിയുടെ ചികിത്സ വേഗത്തിലാക്കുകയും ചെയ്യുന്നു. നിലവില്‍ രോഗി സുഖം പ്രാപിച്ച് നടന്നു തുടങ്ങിയതായി ഡോക്ടര്‍ അറിയിച്ചു.

ടീം വര്‍ക്ക് നിര്‍ണ്ണായകം

ശസ്ത്രക്രിയയുടെ വിജയത്തില്‍ ക്രിട്ടിക്കല്‍ കെയര്‍, അനസ്‌തേഷ്യ ടീമുകളുടെ സഹകരണം പ്രധാന പങ്കുവഹിച്ചു.
അപകടത്തിന് പിന്നാലെ രോഗിയെ അതിവേഗം ഐ.സി.യുവിലേക്ക് മാറ്റി ആവശ്യമായ സ്റ്റെബിലൈസേഷന്‍ നടപടികള്‍ നടത്തി. ന്യൂറോ-ഓര്‍ത്തോ ടീമുകളുടെ സഹകരണത്തോടെ വളരെ സുരക്ഷിതമായ ശസ്ത്രക്രിയയാണ് നടന്നത്. ഇത്തരം അത്യാധുനിക സജ്ജീകരണങ്ങള്‍ കാസര്‍ഗോഡ് തന്നെ ലഭ്യമായത് വലിയ നേട്ടമാണ്, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം കണ്‍സള്‍ട്ടന്റും ഇന്‍ചാര്‍ജുമായ ഡോ. സാജിദ് സലാഹുദ്ദീന്‍ പറഞ്ഞു.
സമയബന്ധിതമായ അനസ്‌തേഷ്യ പരിചരണം ഉറപ്പാക്കാന്‍ തങ്ങളുടെ ടീം മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചതായി അനസ്‌തേഷ്യ വിഭാഗം നയിച്ച ഡോ. അമീന്‍ പറഞ്ഞു. ‘രോഗിയെ കൃത്യമായി നിരീക്ഷണത്തില്‍ വെച്ചതും, വേദന നിയന്ത്രിച്ചതും ശസ്ത്രക്രിയക്ക് നിര്‍ണായകമായി. സമഗ്രമായ ടീം വര്‍ക്കാണ് ഈ വിജയത്തിന് പിന്നില്‍, ഡോ. അമീന്‍ വ്യക്തമാക്കി.

കാസര്‍ഗോഡിന് മെട്രോ നിലവാരത്തിലുള്ള ചികിത്സ

അസ്റ്റര്‍ മിംസ് കാസര്‍ഗോഡില്‍ ലഭ്യമായ ആധുനിക ന്യൂറോ സര്‍ജിക്കല്‍ സൗകര്യങ്ങള്‍ കാരണം യുവതിയെ മറ്റ് ദൂര നഗരങ്ങളിലേക്ക് മാറ്റേണ്ട സാഹചര്യം ഒഴിവായെന്ന് അധികൃതര്‍ അറിയിച്ചു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എം.ആര്‍.ഐ., സി.ടി. സ്‌കാന്‍, ന്യൂറോ ഐ.സി.യു., മിനിമല്‍ ആക്‌സസ് സ്‌പൈന്‍ സര്‍ജറി സൗകര്യം എന്നിവയിലൂടെ അസ്റ്റര്‍ ന്യൂറോസയന്‍സ് വിഭാഗം ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ ഫലപ്രദമായി ഇടപെടുന്നു.
‘ഇത്തരം അപകടങ്ങളില്‍ ഓരോ മിനിറ്റും വിലപ്പെട്ടതാണ്. ഇപ്പോള്‍ കാസര്‍കോട്ട് മെട്രോ നിലവാരത്തിലുള്ള ന്യൂറോ-സ്‌പൈന്‍ ചികിത്സ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.
നട്ടെല്ലിന് സംഭവിച്ച പൊട്ടല്‍ ചികിത്സയിലൂടെ പൂര്‍ണമായി ഭേദമായി യുവതി നടന്നുതുടങ്ങിയതോടെ കുടുംബം ആസ്റ്റര്‍ മിംസ് ടീമിന് നന്ദി അറിയിച്ചു.

അസ്റ്റര്‍ മിംസ് കാസര്‍കോടിന്റെ ആദ്ധുനിക സൗകര്യങ്ങള്‍
മോഡേണ്‍ ഐ.സി.യു., മോഡുലാര്‍ ഓ.ടി., ബ്ലഡ് ബാങ്ക്, അഡ്വാന്‍സ്ഡ് ഇമേജിംഗ്, എമര്‍ജന്‍സി കെയര്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളോടുംകൂടി പ്രവര്‍ത്തിക്കുന്ന കാസര്‍കോട്ടെ മുന്‍നിര മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് ആസ്റ്റര്‍ മിംസ് കാസര്‍ഗോഡ്. മസ്തിഷ്‌കം, നട്ടെല്ല്, ഞരമ്പ് (ബ്രെയിന്‍-സ്പൈന്‍-നര്‍വ്) രോഗങ്ങള്‍ക്കായി അത്യാധുനികമായ ചികിത്സാ സംവിധാനങ്ങളാണ് അസ്റ്റര്‍ ന്യൂറോസയന്‍സ് യൂണിറ്റ് ഒരുകുടക്കീഴില്‍ ഒരുക്കിയിരിക്കുന്നത്.

Scroll to Top