ചാല: മുസ്ലിം ലീഗ് ചാല 14ാം വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം വിശുദ്ധ ഹജ്ജ് നിര്‍വഹിക്കാന്‍ പോകുന്ന പ്രമുഖര്‍ക്കായി ഹൃദയസ്പര്‍ശിയായ യാത്രയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. സാമൂഹിക-ധാര്‍മിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടി വലിയ ജന പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.
പ്രവാസി ലീഗ് കാസര്‍കോട് മണ്ഡലം ട്രഷറര്‍ കുഞ്ഞഹമ്മദ് ബെദിര, എസ്‌കെഎസ്എസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, കെഎംസിസി നേതാവ് ഖാസിo ബി.കെ., മുഹമ്മദ് പടുപ്പില്‍ എന്നിവര്‍ക്കാണ് ചടങ്ങില്‍ സ്‌നേഹപൂര്‍വ്വം യാത്രയപ്പ് നല്‍കിയത്. ചാല ദുബായ് പാലസില്‍ നടന്ന ചടങ്ങ് ആത്മീയ അന്തരീക്ഷത്തില്‍ നടന്നു.
ചാല ബദര്‍ മസ്ജിദ് ഇമാം ഹബീബ് റഹ്‌മാനി ഫൈസി ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് സി. എ. അബ്ദുല്ല കുഞ്ഞി ഹാജി ചാല അധ്യക്ഷത വഹിച്ചു. വാര്‍ഡ് പ്രസിഡണ്ട് ബി. എസ്. അബ്ദുല്ല സ്വാഗതം പറഞ്ഞു. മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹമീദ് ബെദിര മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിന്റെ ഭാഗമായി ഹജ്ജ് യാത്രക്കാര്‍ക്ക് ഹാരാര്‍പണവും അനുമോദനങ്ങളും നല്‍കി. ഹാരിസ് ദാരിമി ബെദിരയ്ക്ക് സി. എ. അബ്ദുല്ല കുഞ്ഞി ഹാജി ചാല, കുഞ്ഞഹമ്മദ് ബെദിരയ്ക്ക് ബി. എസ്. അബ്ദുല്ല, ഖാസിo ബി. കെ.ക്ക് ഹാരിസ് ദുബായ്, മുഹമ്മദ് പടുപ്പിലിന് സുബൈര്‍ ഗുല്‍സാര്‍ എന്നിവര്‍ ഹാരാര്‍പണം നടത്തി.
ശാഖാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര നന്ദി രേഖപ്പെടുത്തി. വാര്‍ഡ് കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും വലിയ തോതില്‍ പങ്കെടുത്ത പരിപാടി ഹജ്ജ് യാത്രയ്ക്ക് പുറപ്പെടുന്നവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും ആശംസകളും നേര്‍ന്ന് സമാപിച്ചു
മുസ്ലിം ലീഗ് ചാല 14ാം വാര്‍ഡ് കമ്മിറ്റി ഹജ്ജ് യാത്രക്കാര്‍ക്ക് സ്‌നേഹപൂര്‍വ്വമായ യാത്രയപ്പ് നല്‍കി




