കാഞ്ഞങ്ങാട്: മുസ്ലിം സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്) സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് യൂണിറ്റ് നടത്തിയ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ശ്രദ്ധേയമായി. സമൂഹത്തിന് മാതൃകയാകുന്ന രീതിയില്‍ സംഘടിപ്പിച്ച പരിപാടി മനുഷ്യസ്‌നേഹത്തിന്റെ നന്മ നിറച്ചൊരു സന്ദേശമായി മാറി.
നഗരത്തിലെ ”നന്മ മരചുവട്ടില്‍” ഭക്ഷണ വിതരണം നടത്തി. സാധാരണക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും ഏറെ ആശ്വാസമായ ഈ ഭക്ഷണവിതരണം നിരവധി ആളുകള്‍ക്ക് ഉപകാരമായി.
ഇതിനൊപ്പം, കനത്ത വേനല്‍ച്ചൂടില്‍ വലയുന്ന ജനങ്ങള്‍ക്കായി നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കുടിവെള്ളവും മോരും വിതരണം ചെയ്തു. ചൂട് കഠിനമാകുന്ന സാഹചര്യത്തില്‍ ദാഹം മാറാന്‍ ഈ സേവനം ഏറെ പ്രയോജനകരമായി. യാത്രക്കാരും തൊഴിലാളികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഇത് വലിയ ആശ്വാസമായി.
സേവനമനോഭാവം മുന്‍നിര്‍ത്തി സംഘടിപ്പിച്ച എം.എസ്.എസ് കാഞ്ഞങ്ങാട് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ വലിയ സ്വീകാര്യത നേടി. മനുഷ്യസ്‌നേഹവും സഹകരണവും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ഇടപെടലുകള്‍ മറ്റ് സംഘടനകള്‍ക്കും പ്രചോദനമാകുമെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ഖാലിദ് സി പാലക്കി, സംസ്ഥാന സെക്രട്ടറി പി എം അബ്ദുല്‍ നാസര്‍, സെക്രട്ടറി അന്‍വര്‍ ഹസ്സന്‍, ട്രഷറര്‍ അസൈനാര്‍ എം, ഹാറൂണ്‍ ചിത്താരി , ശംസുദ്ധീന്‍ മാട്ടുമ്മല്‍, എ കെ അബ്ദുല്ല, ടി മുഹമ്മദ് അസ്ലം, സുബൈര്‍ തെക്കേപ്പുറം, സലാം കേരള എന്നിവര്‍ സംബന്ധിച്ചു




