കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ നടന്ന മുംബൈ ഇന്ത്യന്‍സ് – സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തില്‍ 243 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും ഹൈദരാബാദിന് മുന്നില്‍ ഹാര്‍ദിക്കിനും സംഘത്തിനും മുട്ട് മടക്കേണ്ടിവന്നിരുന്നു
‘മത്സരം തോല്‍ക്കാന്‍ കാരണം ആ അശ്രദ്ധ’; മുംബൈ ഇന്ത്യന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി അശ്വിന്‍
റിപ്പോര്‍ട്ടര്‍ നെറ്റ്വര്‍ക്ക്
റിപ്പോര്‍ട്ടര്‍ നെറ്റ്വര്‍ക്ക്
കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ നടന്ന മുംബൈ ഇന്ത്യന്‍സ് – സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തില്‍ 243 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും ഹൈദരാബാദിന് മുന്നില്‍ ഹാര്‍ദിക്കിനും സംഘത്തിനും മുട്ട് മടക്കേണ്ടിവന്നിരുന്നു. പത്തൊന്‍പതാം ഓവറിലെ നാലാം പന്തിലായിരുന്നു 249 റണ്‍സ് നേടിക്കൊണ്ട് എസ്ആര്‍എച്ച് വിജയലക്ഷ്യം മറികടന്നത്. അതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകായാണ് ഇന്ത്യന്‍ മുന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. മത്സരത്തിലെ ടീമിന്റെ അശ്രദ്ധയായിരുന്നു ഹൈദെരാബാദിനെതിരായ തോല്‍വിക്ക് കാരണം എന്നതായിരുന്നു അശ്വിന്റെ വിമര്‍ശനം.
‘ട്രാവിസ് ഹെഡിന്റെ ആ എഡ്ജിനായി മുംബൈ ഇന്ത്യന്‍സ് എന്തുകൊണ്ട് അപ്പീല്‍ ചെയ്തില്ല? കളിക്കാരെല്ലാം മൈതാനത്ത് ഉറങ്ങുകയായിരുന്നോ? അത് ആ മത്സരത്തിലെ ഏറ്റവും വലിയ ഗെയിം – ചേഞ്ചിംഗ് നിമിഷമായിരുന്നു. ട്രാവിസിന്റെ വിക്കറ്റ് അപ്പോള്‍ വീഴ്ത്തിയിരുന്നെങ്കില്‍, പവര്‍പ്ലേ സ്‌കോര്‍ വളരെ കുറയുമായിരുന്നു. മുംബൈ ഇന്ത്യന്‍സ് ഈ മത്സരം വിജയിക്കുമായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്’, ആഷ് കി ബാത്തില്‍ വിമര്‍ശിച്ചുകൊണ്ട് അശ്വിന്‍ വ്യക്തമാക്കി.




