കാസര്‍ഗോഡ് : ഭരണ തുടര്‍ച്ച ഇല്ലെന്ന് പിണറായി വിജയനും ഇടത് മുന്നണിയും ഉറപ്പിച്ചതായും ലോഡ് ഷെഡിംഗ്, പാല്‍ വില വര്‍ധനവ് ഉള്‍പ്പെടെയുള്ള ജനദ്രോഹ തീരുമാനങ്ങള്‍ അതിന്റെ സൂചനയാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി പറഞ്ഞു.
കഴിഞ്ഞ പത്തുവര്‍ഷക്കാലം അപ്രഖ്യാപിതമായി നടത്തിയിരുന്ന പവര്‍കട്ട് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പ്രഖ്യാപിതമായി നടത്തുന്നുവെന്ന് മാത്രം. പാലിന് ലിറ്ററിന് നാല് രൂപ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ജനവഞ്ചനയാണ്. ക്ഷീര കര്‍ഷകര്‍ക്ക് സബ്‌സിഡി വര്‍ധിപ്പിച്ചും നികുതി കുറച്ചും വില വര്‍ധനവ് ഒഴിവാക്കാന്‍ ശ്രമം നടത്തിയില്ല. പാലിനും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ജി.എസ്.ടി പൂജ്യം ശതമാനമായപ്പോള്‍ ആനുപാതികമായി പാല്‍ വില കുറയ്ക്കാന്‍ തയ്യാറാകാത്തത് കേരളം മാത്രമാണെന്നും അശ്വിനി ചൂണ്ടിക്കാട്ടി.




