‘മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്’

കുമ്പടാജെ പഞ്ചായത്തിലെ പൊടിപ്പള-ബെളിഞ്ച- നാട്ടക്കല്‍ ജില്ലാ പഞ്ചായത്ത് റോഡിനോടുള്ള അവഗണന അവസാനിപ്പിക്കണം…

കുമ്പടാജെ പഞ്ചായത്ത് ഒരു ഗ്രാമീണ പ്രദേശമാണ്. കാസറഗോഡ് ജില്ലയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്ത് ഏറെ പിന്നോക്കാവസ്ഥയിലാണ്.

പൊടിപ്പള്ളം-ബെളിഞ്ച-നാട്ടക്കല്‍ വഴി നീളുന്ന 10 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള, പഞ്ചായത്തിലെ ഒട്ടുമിക്ക വാര്‍ഡുകളിലൂടെയും കടന്ന് പോകുന്ന ജില്ലാ പഞ്ചായത്ത് റോഡ് വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കുഴികളും താഴ്ചകളും നിറഞ്ഞ ഈ പാതയില്‍ സുഖമായി യാത്ര ചെയ്യുന്നത് ഇന്നൊരു സ്വപ്നം മാത്രമായിരിക്കുന്നു.

മഴക്കാലത്ത് ചെളിക്കുഴികളും വേനല്‍ക്കാലത്ത് പൊടിക്കാറ്റും നാട്ടുകാരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്.
ഈ പഞ്ചായത്തി മലയാളം ഹൈസകൂള്‍ പോലും ഇല്ലാത്തതിനാല്‍ സമീപ പഞ്ചായത്തുകളിലേക്ക് കിലോമീറ്ററുകള്‍ താണ്ടി പോകാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാവുകയാണ് . ആശുപത്രിയിലേക്കുള്ള രോഗികള്‍ യാത്ര ദുരിതം അനുഭവിക്കുകയാണ്. കര്‍ഷകരും വ്യാപാരികളും ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നു.

ഇത് ഒരു സാധാരണ ഗ്രാമപാതയല്ല. ബദിയഡുക്ക,കാറഡുക്ക,ബെള്ളൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുകയും കര്‍ണ്ണാടകയിലേക്ക് കടന്നുപോകുകയും ചെയ്യുന്ന പ്രധാന ഗതാഗത ശൃംഖലയാണ്.
അതിര്‍ത്തി വ്യാപാരത്തിനും അടിയന്തര സേവനങ്ങള്‍ക്കും വേണ്ടി നൂറ് കണക്കിന് വാഹനങ്ങളും ചരക്ക് ലോറികളും,ബസ്സുകളും ഓടിക്കൊണ്ടിരിക്കുന്ന ഈ റോഡിന് വലിയ പ്രാധാന്യമുണ്ട്.
അര നൂറ്റാണ്ട് മുമ്പ് പണി കഴിപ്പിച്ച കുമ്പഡാജെ അണക്കെട്ടുള്ള പാലം അപകട ഭീഷണിയിലും,
ഒരു വാഹനത്തിനു മാത്രം കടന്ന് പോവാന്‍ പറ്റുന്ന രീതിലുള്ളതുമാണ്. പ്രസ്തുത പാലത്തിന്റെ വീതി കൂട്ടേണ്ടത് നിര്‍ബന്ധമായിരിക്കുന്നു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരന്തരം അധികാരികളുടെ വാതില്‍ തട്ടുമ്പോഴും വാഗ്ദാനത്തില്‍ മാത്രം കാര്യങ്ങള്‍ ഒതുങ്ങുന്നു. നിരവധി പ്രവശ്യം ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, അടക്കം നേരില്‍ കണ്ടും , നിവേദനത്തിലൂടെയും ആവശ്യപെട്ടതാണ്.
ഡിവിഷന്‍ മെമ്പര്‍മാരുടെ സമര്‍ദഫലമായി 2024-25 സാമ്പത്തിക വര്‍ഷം 80 ലക്ഷം അനുവധിച്ചു ടെണ്ടര്‍ ചെയ്തുവെങ്കിലും 2025 -26 ലേക്ക് സ്പില്ലോവര്‍ ചെയ്തു മാറ്റുകയാണ് ഉണ്ടായത്.
ഇപ്പോള്‍ വീണ്ടും 2026 – 27 വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് .
ഒരു വര്‍ഷം മുമ്പ് പണി ആരംഭിച്ചുവെങ്കിലും ഇതുവരെ റോഡിന്റെ പണി നടത്തിയിട്ടില്ല. 10 കിലോമീറ്റര്‍ ദൈര്‍ഘദൂരമുള്ള ഈ റോഡില്‍ മൂന്ന് കിലോമീറ്റര്‍ വീതി കൂട്ടാനുള്ള എസ്റ്റിമേറ്റ് മാത്രമാണ് പ്രസഥുത 80 ലക്ഷത്തില്‍ തയ്യാറാക്കിയിരിക്കുന്നത്.
തീര്‍ത്തും ഈ ഫണ്ട് അപര്യാപ്തമാണ്. മൂന്നുവര്‍ഷമായിട്ടും വര്‍ക്ക് നടത്തിയിട്ടില്ല. പതിറ്റാണ്ടുകളായി നാട്ടുകാര്‍ ആവശ്യപ്പെടുന്ന കാര്യം ഈ റോഡ് പൊതുമരാമത്ത് വകുപ്പിലേക്ക് കൈമാറണമെന്നാണ്. അതിനു തയാറാവുകയോ, റോഡ് നന്നാക്കുകയോ ചെയ്യാതെ ഒരു നാടിനെ അവഹേളിക്കുന്ന രീതിയാണ് ജില്ലാ പഞ്ചായത്ത് ഭരണത്തില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

സി ടി അഹമ്മദ് അലി പൊതുമരാമത്ത് മന്ത്രി ആയിരുന്ന കാലയളവിലാണ് ഈ റോഡ് ടാറിംഗ് ചെയ്തത്.
അതിന്ന് ശേഷം ജില്ലാ പഞ്ചായത്തിന്റെ കീഴിലായ റോഡിനെ അഭിവൃദ്ധിപ്പെടുത്തുന്നതിന്ന് ഏതൊരു തരത്തിലുള്ള ശ്രമവും നടക്കാത്തത് ഏറെ പ്രതിഷേധാര്‍ഹമാണ്

ഇപ്പോള്‍ അത് കുഴികളും പൊടിയും ചേര്‍ന്ന ഒരു ദുരന്തഭൂമിയായി മാറിയിരിക്കുകയാണ്.

ഇന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നത് വമ്പന്‍ പദ്ധതികളല്ല യാത്ര ചെയ്യാന്‍ കഴിയുന്ന ഒരു റോഡ്, കുട്ടികള്‍ക്ക് സുരക്ഷിതമായി സ്‌കൂളിലെത്താന്‍ സാഹചര്യം, രോഗികള്‍ക്ക് പ്രയാസമില്ലാതെ ആശുപത്രിയിലെത്താന്‍ സൗകര്യം. ഇത്രമേല്‍ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടണം. അതിനാല്‍ തന്നെ, കുമ്പടാജെ പഞ്ചായത്തിനോടുള്ള അവഗണന അവസാനിക്കണം.
ഇനിയും അവഗണിച്ചു തന്നെയാണ് മുന്നോട്ട് പോക്കെ ങ്കില്‍ ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ട് പോവുകയാണ്.

ജില്ലാ പഞ്ചായത്ത് ബജറ്റില്‍ ആവശ്യമായ തുക അടിയന്തരമായി വകയിരുത്തി നിലവാരമുള്ള റോഡ് നിര്‍മ്മാണം ഉറപ്പാക്കണം.

അല്ലെങ്കില്‍ പൊതുമരാമത്ത് വകുപ്പിന് പ്രസ്തുത റോഡ് കൈമാറണം.
എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കുമ്പടാജെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ അനിശ്ചിത കാല സമരം ആരംഭിക്കുകയാണ്.

ഒന്നാം ഘട്ടമായി 2026 മെയ് രണ്ട് ശനിയാഴ്ച രാവിലെ 9 മണിക്ക്
കുമ്പടാജെ യില്‍ റോഡ് ഉപരോധം
രണ്ടാംഘട്ടം ജില്ലാപഞ്ചായ ത്ത് ഓഫീസി
ലേക്ക് ബഹുജന മാര്‍ച്ച്
മൂന്നാംഘട്ടമായി ജില്ലാ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ അനിശ്ചിതകാല നിരാഹാര
സമരം .
തുടങ്ങി ശക്തമായ സമര പരിപാടികളുമായി കുമ്പടാജെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മുമ്പോട്ട് പോവാനാണ് തീരുമാനം.

ഈ അവഗണനയെ മറികടക്കേണ്ടത് ഒരു പഞ്ചായത്തിന്റെ ആവശ്യം മാത്രമല്ല. ഭരണനീതിയുടെയും മനുഷ്യാവകാശത്തിന്റെയും ലംഘനത്തെ ബോധ്യപ്പെടുത്താലും കൂടിയാണ്.
പത്രസമ്മേളനത്തില്‍പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് റശീദ് ബെളിഞ്ചം,ജനറല്‍ സെക്രട്ടറി
ബിട്ടി അബ്ദുള്ള കുഞ്ഞി,മണ്ഡലം സെക്രട്ടറി
എസ് മുഹമ്മദ്,പഞ്ചായത്ത് സെക്രട്ടറി മജീദ് ചക്കുടല്‍ എന്നിവര്‍ സംബന്ധിച്ചു.
…………………………
മുസ്ലിം ലീഗ് കുമ്പഡാജ പഞ്ചായത്ത് കമ്മറ്റി.

Scroll to Top