അതിജീവിതയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസ്; രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


അതിജീവിതയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി തള്ളി കോടതി. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. തനിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഹര്‍ജി എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ വാദം. സൈബര്‍ കേസിലെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്.

അതിജീവിതയെ ഭീഷണിപ്പെടുത്തി, സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു, മറ്റ് ക്രിമിനല്‍ കേസുകളില്‍ രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇത് പ്രതിക്ക് നല്‍കിയ ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആരോപണം സാക്ഷിപ്പെടുത്തുന്ന തെളിവുകള്‍ അന്വേഷണ സംഘം ഹാജരാക്കിയിട്ടില്ലെന്ന് ഉത്തരവില്‍ പറയുന്നു. തനിക്കെതിരെ ചില ഉന്നതര്‍ നടത്തുന്ന ഗുഢാലോചനയുടെ ഭാഗമാണ് പൊലീസിന്റ നീക്കത്തിന് പിന്നിലെന്ന് പ്രതിഭാഗവും കോടതിയില്‍ വാദിച്ചു. വാദം കേട്ട കോടതി രാഹുലിനെതിരായ ഹര്‍ജി തള്ളുകയായിരുന്നു.

Scroll to Top