Home National ഒറ്റചാര്‍ജില്‍ 659 കിലോമീറ്റര്‍ റേഞ്ച്…തള്ളലല്ല ഇത് മഹീന്ദ്ര മാജിക്; തരംഗമാവാന്‍ എസ്യുവി XEV 9e

ഒറ്റചാര്‍ജില്‍ 659 കിലോമീറ്റര്‍ റേഞ്ച്…തള്ളലല്ല ഇത് മഹീന്ദ്ര മാജിക്; തരംഗമാവാന്‍ എസ്യുവി XEV 9e

by KCN CHANNEL
0 comment


മുംബൈ; രാജ്യത്ത് തംരഗമാവാന്‍ ഒരുങ്ങി മഹീന്ദ്രയുടെ മുന്‍നിര ഇലക്ട്രിക് എസ്യുവിയായ XEV 9e. മഹീന്ദ്രയുടെ സബ് ബ്രാന്‍ഡ് ആയ BE ആണ് പുതിയ കാര്‍ പുറത്തിറക്കുന്നത്. ചെന്നൈയിലെ അണ്‍ലിമിറ്റഡ് ഇന്ത്യ ഗ്ലോബല്‍ സമിറ്റില്‍ ആയിരുന്നു മഹീന്ദ്ര തങ്ങളുടെ കിടിലന്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചത്. 21.90 ലക്ഷം എക്സ് ഷോറൂം വിലയ്ക്കാണ് കമ്പനി കാര്‍ പുറത്തിറക്കുന്നത്. ഒപ്പം പുറത്തിറങ്ങിയ ഇലക്ട്രിക് എസ് യു വിയായ BE 6eയേക്കാള്‍(18.90 ലക്ഷം രൂപ) പ്രീമിയം മോഡലാണ് XEV 9e. അടുത്തവര്‍ഷം ഫെബ്രുവരിയിലോ മാര്‍ച്ചിലോ XEV 9eയുടെ വിതരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

4,790എംഎം നീളവും 1,905എംഎം വീതിയും 1,650 എംഎം ഉയരവുമുള്ള വാഹനമാണ് XEV 9e. വീല്‍ ബേസ് 4,695എംഎം. 207 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുള്ള ഈ വാഹനത്തിന്റെ ടേണിങ് ഡയാമീറ്റര്‍ പത്തു മീറ്ററില്‍ താഴെയാണ്. കാറിന്റെ വീതിയിലാണ് മുന്നിലെ എല്‍ഇഡി ലൈറ്റ്ബാര്‍ നല്‍കിയിരിക്കുന്നത്. ബൂട്ട് സ്‌പോയ്‌ലറിന് താഴെയായാണ് കണക്ടഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകളുള്ളത്.
ഫ്യൂച്ചറിസ്റ്റിക് രൂപഭംഗിയുള്ള ലേഔട്ടുകളും കാബിനുകളും ഉള്‍പ്പെടുത്തുന്ന നൂതന രൂപകല്‍പ്പന. 5ജി കണക്ടിവിറ്റിയും മൂന്ന് സ്‌ക്രീനുകളും എ.ഐ ഉപയോഗപ്പെടുത്തുന്ന ആപ്ലിക്കേഷനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റേഞ്ച്, എവരിഡേ, റേസ് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകള്‍ ആണ് മറ്റൊരു പ്രത്യേകത. ബ്ലാങ്ക്ഡ് ഔട്ട് ഗ്രില്ലുകളുള്ള വാഹനത്തിലെ പിയാനോ ബ്ലാക്ക് ക്ലാഡിങുകള്‍ പ്രീമിയം ലുക്ക് നല്‍കുന്നു. ഫ്‌ളഷ് ഡോര്‍ ഹാന്‍ഡിലുകള്‍, മസില്‍ ഷോള്‍ഡര്‍ ലൈന്‍, 19 ഇഞ്ച് അലോയ് വീലുകള്‍(ഓപ്ഷണലായി 20 ഇഞ്ചും ഉണ്ട്) എന്നിവയും എക്സ്റ്റീരിയര്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു

മഹീന്ദ്രയുടെ ത്രീ ഇന്‍ വണ്‍ പവര്‍ ട്രെയിനാണ് XEV 9eയിലുള്ളത്. മോട്ടോറും ഇന്‍വെര്‍ട്ടറും ട്രാന്‍സ്മിഷനും ചേര്‍ന്നതാണിത്. 79kWh ബാറ്ററി 286എച്ച്പി കരുത്തും പരമാവധി 380എന്‍എം ടോര്‍ക്കും പുറത്തെടുക്കും. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീമി വേഗത്തിലേക്കെത്താന്‍ 6.7 സെക്കന്‍ഡ് മതി. 59kWh ബാറ്ററിയില്‍ 231എച്ച്പി മോട്ടോറാണുള്ളത്. മുന്നിലും പിന്നിലും ഡിസ്‌ക് സെറ്റ് അപ്പും ബ്രേക്ക് ബൈ വയര്‍ സിസ്റ്റവും വാഹനം കൂടുതല്‍ എളുപ്പം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

You may also like

Leave a Comment