അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം KMCC യുടെ ഷിഫാഹുറഹ്‌മ കാരുണ്യ ഹസ്തം പദ്ധതിയുടെ 2025 മെയ് മാസത്തെ യോഗം
അബുദാബി മദിന സായിദ് കമ്പള ഹൗസില് വെച്ചു നടത്തുകയുണ്ടായി.
മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ കഴിഞ്ഞ ആറ് വര്‍ഷത്തോളമായി നടപ്പിലാക്കിവരുന്ന ശിഫാഹുറഹ്‌മാ കാരുണ്യ ഹസ്തം പദ്ധതിയുടെ ഭാഗമായി മെയ് മാസത്തെ ചികിത്സാ ധന സഹായം മഞ്ചേശ്വരം മണ്ഡലത്തിലെ 8 പഞ്ചായത്തില്‍ പെട്ട 3 ക്യാന്‍സര്‍ രോഗികള്‍ക്കും 2 വൃക്ക രോഗികള്‍ക്കുമായി
മൊത്തം 5 രോഗികള്‍ക്ക് ചികിത്സാ തുക അനുവദിച്ചു നല്‍കി.
മംഗല്‍പാടി പഞ്ചായത്തിലെ 12ആം വാര്‍ഡിലെ വൃക്ക രോഗിക്കും, കുമ്പള പഞ്ചായത്ത് 16ആം വാര്‍ഡിലെ കാന്‍സര്‍ രോഗിക്കും, വോര്‍ക്കാടി പഞ്ചായത്ത് 11ആം വാര്‍ഡ് കാന്‍സര്‍ രോഗിക്കും, മീഞ്ച പഞ്ചായത്തിലെ ബെജ വാര്‍ഡ് ലെ കിഡ്‌നി രോഗിക്കും, മഞ്ചേശ്വരം പഞ്ചായത്ത് 4ആം വാര്‍ഡിലെ കാന്‍സര്‍ രോഗിക്കുമാണ് തുക അനുവദിച്ചു നല്‍കിയത്.
മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തരം ലഭിക്കുന്ന അപേക്ഷയിന്‍ മേലാണ് തുക അനുവദിച്ചു നല്‍കുന്നത് . ഓരോ രോഗികള്‍ക്കും അനുവദിക്കുന്ന പതിനായിരം രൂപ അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറുകയും തുടര്‍ന്ന് വാര്‍ഡ് കമ്മിറ്റി മുഖാന്തിരം രോഗിക്ക് നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്യും .
അബു ദാബി മദിന സായിദില്‍ ചേര്‍ന്ന മാസാന്ത ഷിഫാഹുറഹ്‌മാ യോഗത്തില്‍ അഷ്റഫ് അലി ബസറ പ്രാര്‍ത്ഥനക് നേത്രത്വം നല്‍കി .
മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസിസ് പെര്‍മുദെ അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രെട്ടറി ഇസ്മായില്‍ മുഗുളി ഉദ്ഘാടനം ചെയ്തു ,മണ്ഡലം ഭാരവാഹികളായ സുനൈഫ് പേരാല്‍ ,ഇബ്രാഹിം ജാര,കരീം കണ്ണൂര്‍ ,അച്ചു കുമ്പള പഞ്ചായത്ത് നേതാക്കളായ ഹമീദ് മാസിമാര്‍,അച്ചു പച്ചമ്പള, ഇബ്രാഹിം ഖലീല്‍ ,സിദ്ദിഖ് ഡിഎം ,അറബി ബഷീര്‍ , സകീര്‍ കമ്പാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
രോഗികള്‍ക്കുള്ള ധന സഹായം ഷിഫാഹുര്‍റഹ്‌മ കോര്‍ഡിനേറ്റര്‍ ഹമീദ് മാസിമാര്‍ അസീസ് പെര്‍മുദയില്‍ നിന്നും സ്വീകരിച്ചു .
മണ്ഡലം ജനറല്‍ സെക്രെട്ടറി ഷാ ബന്ദിയോട് സ്വാഗതവും മണ്ഡലം ട്രെഷറര്‍ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു