60
തൃശൂര്‍: അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയിലേയ്ക്ക് ചാടി ജീവനൊടുക്കി. ചെറുതുരുത്തി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക സിന്തോള്‍ (40) ആണ് മരിച്ചത്. ചാലക്കുടിയില്‍ വെച്ചാണ് സംഭവം. അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയിലേയ്ക്ക് ചാടുകയായിരുന്നു. ട്രെയിനില്‍ നിന്ന് ചാടുന്നത് കണ്ട യുവാവാണ് പൊലീസിനെ അറിയിച്ചത്. കോഴിക്കോടു നിന്ന് സ്ഥലംമാറി മൂന്നു ദിവസം മുമ്പാണ് ചെറുതുരുത്തിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ചാലക്കുടി തിരുത്തിപറമ്പ് സ്വദേശിയാണ് സിന്തോള്‍.