Home Kasaragod യുഎഇ ചെങ്കള ഇസ്ലാമിക് സെന്റര്‍ 2025-26 കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

യുഎഇ ചെങ്കള ഇസ്ലാമിക് സെന്റര്‍ 2025-26 കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

by KCN CHANNEL
0 comment

ദുബായ്: യുഎഇ ചെങ്കള ഇസ്ലാമിക് സെന്റര്‍ കമ്മിറ്റി സംഘടിപ്പിച്ച ‘നാലു പതിറ്റാണ്ടിന്റെ പൈതൃകം, ഒത്തുകൂടാം പുതു ചരിതം രചിക്കാം’ എന്ന നാമത്തില്‍ ജനറല്‍ കൗണ്‍സിലും ഫാമിലി മീറ്റും സി ഐ സി പ്രസിഡന്റ് മൊയ്തീന്‍ കൈരളിയുടെ അധ്യക്ഷതയില്‍ സി എ മഹമ്മൂദ് വില്ല, അല്‍ഖൂസില്‍ വെച്ച് നടന്നു, സിഐസി യുടെ മുന്‍ ഖുവൈത്ത് പ്രസിഡന്റ് സിബി മുഹമ്മദ് ഉദ്ഘാടനം ചെയ്തു, ജനറല്‍ സെക്രട്ടറി റിയാസ് സി എ സ്വാഗതം പറഞ്ഞ യോഗത്തില്‍ സെക്രട്ടറിമാറായ അന്‍ഫല്‍ മനാന്‍ റിപ്പോര്‍ട്ട് അവതരണവും ഹക്കീം പീടിക കണക്ക് അവതരണവും നടത്തി. അജണ്ടയുടെ മേലുള്ള ചര്‍ച്ചയും പൊതു ചര്‍ച്ചകളും സംഘടനയുമായ വിവിധ വിഷയത്തില്‍ ദീര്‍ഘനേര ചര്‍ച്ചക്കൊടുവില്‍ സിബി മുഹമ്മദ് റിട്ടേണിംഗ് ഓഫീസറായി കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു

ഉപദേശ സമിതി അംഗങ്ങളായി. സിബി മുഹമ്മദ്, സൈനുദ്ദീന്‍ മാളിക, മൊയ്തീന്‍ കൈരളി, എന്നിവരെയും പ്രസിഡണ്ടായി കെ എസ് മഹമ്മൂദ്, ജനറല്‍ സെക്രട്ടറിയായി. റിയാസ് സി എ, ട്രഷററായി. സുലൈമാന്‍ യു ഐ, വര്‍ക്കിംഗ് സെക്രട്ടറിയായി അന്‍ഫല്‍ മനാന്‍, വൈസ് പ്രസിഡന്റുമാരായി. നിസാര്‍ എം സി, ഹക്കിം പീടിക, മുന്‍തസിര്‍ പീടിക, മുഹമ്മദ് അലി കുഞ്ഞിപ്പള്ളി, സെക്രട്ടറിമാരായി. കരീം സിബി, സുനൈഫ് കൈരളി, സാബിത്ത് സിബി എന്നിവരെയും തെരഞ്ഞെടുത്തു, ജനറല്‍ കൗണ്‍സിലിനും ഫാമിലി മീറ്റിനും ആശംസ അറിയിച്ച് മഹമൂദ് കൈരളി സൈനുദ്ദീന്‍ മാളിക ബഷീര്‍ അങ്ങട്ട് സാലി ചെങ്കള സിദ്ദീഖ് എ എം സംസാരിച്ചു, പ്രാര്‍ത്ഥനക്കും മയ്യത്ത് നിസ്‌കാരത്തിനും അഷ്‌റഫ് ദേഷ്യത്തില്‍ നേതൃത്വം നല്‍കി, ഏറെ വൈകി അവസാനിച്ച ജനറല്‍ കൗണ്‍സിലിനും ഫാമിലി മീറ്റിനും ട്രഷറര്‍ കെ എസ് മഹമ്മൂദ് നന്ദി പറഞ്ഞു

You may also like

Leave a Comment