മുഖ്യ തിരഞ്ഞടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രതിഷേധ ജ്വാല ഒക്ടോബര്‍ 4 ഞായറാഴ്ച
കോഴിക്കോട്: തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത കളങ്കപ്പെടുത്തിയ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവ ശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി
2026 ഒക്ടോബര്‍ 4 ഞായറാഴ്ച
നിയോജക മണ്ഡലം തലങ്ങളില്‍ മുസ്ലിം ലീഗ് പ്രതിഷേധ ജ്വാല സംഘ ടിപ്പിക്കും. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബി.ജെ.പിയെ ജയി പ്പിക്കുന്ന നടപടികള്‍ക്ക് നേതൃത്വം നല്‍കിയ സി.ഇ.സി രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് അപമാനമാണ്.
ഗ്യാനേഷ് കുമാര്‍ സി. ഇ.സിയുടെ കസേരയില്‍ ഇരിക്കുന്ന ഓരോ നിമിഷവുംജനാധിപത്യത്തിനും ഭരണഘട നക്കും കടുത്ത ഭീഷണിയാണ്. എസ്.ഐ.ആറിലൂടെ വോട്ടര്‍ പട്ടികയില്‍ വന്‍ ക്രമക്കേടാണ് നടന്നത്. സഹ കമ്മിഷണര്‍മാര്‍ തന്നെ തള്ളിപ്പറഞ്ഞ ഗ്യാനേഷ് കുമാറിന് തല്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയോ യോഗ്യതയോ ഇല്ല.
ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ന്നാല്‍ ജനാധിപത്യത്തിന് പ്രസക്തിയില്ലാതാകും. എസ്.ഐ.ആര്‍ റദ്ദാ ക്കുകയും ഗ്യാനേഷ് കുമാര്‍രാജിവെക്കുകയും വേണമെന്ന ആവശ്യങ്ങള്‍ ഉയര്‍ത്തി യാണ് മുസ്ലിംലീഗ് പ്രതിഷേധം.
ഒക്ടോബര്‍ 4 ഞായറാഴ്ച നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രതിഷേധ ജ്വാലക്ക് അതാത് നിയോജക മണ്ഡലങ്ങളിലെ മുസ്ലിം ലീഗ് സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികള്‍ നേതൃത്വം നല്‍കി പ്രതിഷേധം വന്‍വിജയമാക്കണമെന്ന് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എ യും ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്‌മാനും അഭ്യര്‍ത്ഥിച്ചു
