Advertisement

ഷോപ്‌സ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍സംസ്ഥാന സമ്മേളനംനവംബര്‍ 17,18 തീയതികളില്‍ കാഞ്ഞങ്ങാട്;സംഘാടക സമിതി രൂപീകരണം നടന്നു

By kcnchannel / October 1, 2026


കാഞ്ഞങ്ങാട് :- ഷോപ്പ്‌സ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍ ( സിഐടിയു ) സംസ്ഥാന സമ്മേളനം നവംബര്‍ 17 18 തീയതികളില്‍ കാഞ്ഞങ്ങാട് നടക്കും. ഇതിന്റെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണം നടന്നു. കുന്നുമ്മല്‍ എന്‍എസ്എസ് ഹാളില്‍ നടന്ന രൂപീകരണ യോഗം മുന്‍ എംഎല്‍എ എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ ജില്ലാ പ്രസിഡണ്ട് എം രാഘവന്‍ അധ്യക്ഷനായി. ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ:പി സജി മുഖ്യപ്രഭാഷണം നടത്തി. ടി കെ രാജന്‍, പി മണിമോഹന്‍, വിപിപി മുസ്തഫ, വിവി പ്രസന്നകുമാരി, പി തമ്പാന്‍ നായര്‍, കകാറ്റാടി കുമാരന്‍, കെ വി രാഘവന്‍,എം മാധവന്‍ , ക എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറി കെ രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു
ഭാരവാഹികള്‍
വി വി രമേശന്‍( ചെയര്‍മാന്‍)
എം രാഘവന്‍( ജനറല്‍ കണ്‍വീനര്‍ )