Home Kasaragod ലോക ക്ലബ്ബ്ഫൂട്ട് ദിനം,സ്‌നേഹ സമ്മാനവുമായിസി എച്ച് വായനശാല

ലോക ക്ലബ്ബ്ഫൂട്ട് ദിനം,സ്‌നേഹ സമ്മാനവുമായിസി എച്ച് വായനശാല

by KCN CHANNEL
0 comment

കാസര്‍കോട് : ജനറല്‍ ആശുപത്രിയില്‍ നടന്ന ലോക ക്ലബ്ബ്ഫൂട്ട് ദിന പരിപാടിയിലെത്തിയവക്ക്
സ്‌നേഹ സമ്മാനവുമായി മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍
സി എച്ച് വായനശാല .
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നടന്ന പരിപാടിയിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് എത്തിയത്.കുട്ടികള്‍ക്ക് ജന്മനാ കാലുകളില്‍ ഉണ്ടാകുന്ന വൈകല്യമാണ് ക്ലബ്ബ് ഫൂട്ട്.
പരിപാടിയിലെത്തിയവര്‍ക്കെല്ലാം പഴങ്ങളും ഡ്രൈഫൂര്‍ട്ട്‌സും സമ്മാനിച്ചു.അഡ്രസ്സ് വില്ലയുടെ സഹായത്തോടെയായിരുന്നു സ്‌നേഹ സമ്മാനം.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ കുഞ്ഞുങ്ങള്‍ക്ക് സമ്മാനിച്ചു.നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, സുപ്രണ്ട് ഡോ ശ്രീകുമാര്‍ ,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ത്വശാവര്‍ക്കര്‍മാര്‍, ജീവനക്കാര്‍ സംബന്ധിച്ചു.

You may also like

Leave a Comment