മഞ്ചേശ്വരം: മത സാമൂഹിക സാംസ്‌കാരിക ജീവ കാരുണ്യ രംഗത്ത് കാല്‍ നൂറ്റാണ്ട് പിന്നിടുന്ന മഞ്ചേശ്വരം മള്ഹര്‍ സ്ഥാപങ്ങളുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന മഹാ സമ്മേളനം ഇന്ന് നടക്കും . സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാളിയും മള്ഹര്‍ ശില്പിയുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ പത്താം ഉറൂസ് മുബാറകിന്റെ ഭാഗമായി നാളെ പതിനായിരങ്ങള്‍ക്ക് തബറുക് വിതരണത്തോടെ പരിപാടികള്‍ സമാപിക്കും.
ഉറൂസ് മുബാറക് മൂന്ന് നാളുകള്‍ പിന്നിടുമ്പോള്‍ വിശ്വാസി സമൂഹം ഭക്തി നിര്‍ഭരമായ മനസ്സോടെ മള്ഹര്‍ നഗരിയില്‍ എത്തി കൊണ്ടിരിക്കുന്നു . കേരളത്തിലെയും കര്‍ണാടകയിലെയും നിരവധി വിശ്വാസികള്‍ ഉറൂസിന്റെ പുണ്യം നേടാനും മള്ഹര്‍ ശില്പി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങള്‍ നട്ടു വളര്‍ത്തിയ മള്ഹറിന്റെ വിദ്യാഭ്യാസ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാനും ഉറൂസ് നഗരിയിലെത്തിയത് ശ്രദ്ധേയമാണ്.
ഇന്നലെ നടന്ന അനുസ്മരണ മജ്ലിസിന് സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ ഇമ്പിച്ചി കോയ തങ്ങള്‍ ബായാറും, ഹദായ സംഗമത്തിന് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയും , ജല്‍സത്തുന്നസീഹക്ക് ഫാറൂഖ് നഈമി കൊല്ലവും നേതൃത്വം നല്‍കി.
ഇന്ന് രാവിലെ 10മണിക്ക് മള്ഹരീസ് മീറ്റും, 11ന് സ്ഥാനവസ്ത്ര വിതരണവും നടക്കും
ഉച്ചക്ക് 2മണിക്ക് നടക്കുന്ന പ്രസ്ഥാനിക സമ്മേളനത്തില്‍
സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. ബി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി ഉത്ഘാടനം ചെയ്യും. സുലൈമാന്‍ കരിവെള്ളൂര്‍ ആമുഖഭാഷണം നടത്തും. റഹ്‌മതുല്ല സഖാഫി എളമരം വിഷയവതരണം നടത്തും.
വൈകിട്ട് 7 മണിക്ക് നടക്കുന്ന സനദ് ദാന സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടി പ്രാരംഭ പ്രാര്‍ത്ഥന നടത്തും. സയ്യിദ് അബ്ദുറഹ്‌മാന്‍ ശഹീര്‍ അല്‍ ബുഖാരിയുടെ
അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തും. 65 മള്ഹരി പണ്ഡിതര്‍ക്കും 34 ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ഹഫിളീങ്ങള്‍ക്കും കാന്തപുരം സനദ് നല്‍കും. ഖുദ്വതു സാദാത്ത് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സഅദുല്‍ ഉലമ എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്, സിറാജുല്‍ ഉലമ ഐദറൂസ് മുസ്ലിയാര്‍, സയ്യിദ് അതാവുള്ള തങ്ങള്‍ ഉദ്യാവരം, സയ്യിദ് ഇസ്മാഈലുല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി മുജമ്മഅ, സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ജമലുല്ലൈലി കാജൂര്‍, കെ.പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഡോ.ഫാസില്‍ റസ്വി കാവല്‍കട്ട, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ശാഫി സഅദി ബാംഗ്ലൂര്‍, സുഫിയാന്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും.
ഫോട്ടോ : 1 അനുസ്മരണ മജ്ലിസിന് സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ ഇമ്പിച്ചി കോയ തങ്ങള്‍ ബായാര്‍ നേതൃത്വ നല്‍കുന്നു.
2 ഹദായ സംഗമത്തില്‍ സമസ്ത ജില്ലാ സെക്രട്ടറി മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉല്‍ബോധനം നടത്തുന്നു.
3 ഹദായ സംഗമത്തില്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പ്രാര്‍ത്ഥന നടത്തുന്നു.
4 ജല്‍സത്തുന്നസീഹയില്‍ എസ് വൈ എസ് സംസ്ഥാന വൈ പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ് നഈമി പ്രഭാഷണം നടത്തുന്നു.
രാഷ്ട്രത്തിന്റെ മത വൈഞ്ചാനിക പാരമ്പര്യം സംരക്ഷിക്കപ്പെടണം- മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍
പുത്തിഗെ: ലോകമെമ്പാടും കേളി കേട്ട പ്രശസ്തമായ മത വൈജ്ഞാനക പാരമ്പര്യമാണ് ഇന്ത്യന്‍ മുസ്ലിംങ്ങള്‍ക്കുള്ളതെന്ന് സമസ്ത ജില്ലാ സെക്രട്ടറി മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പറഞ്ഞു. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ പത്താം ഉറൂസ് മുബാറകിന്റെ ഭാഗമായി നടത്തിയ ഹദായ സംഗമത്തില്‍ ഉല്‍ബോധനം നടത്തുകയാരുന്നു അദ്ദേഹം
തീവ്രവാദവും ഭീകരവാദവും രാഷ്ട്രത്തിന്റെ അടിസ്ഥാനശിലകളെ ചോദ്യം ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. അത്തരം പ്രവര്‍ത്തനങ്ങളെ തടഞ്ഞ് നിര്‍ത്താന്‍ പൂര്‍വ്വിക സൂരികള്‍ പ്രചരിപ്പിച്ച ധാര്‍മികതയിലൂന്നിയ മത വൈജ്ഞാനിക പാരമ്പര്യത്തെ ചേര്‍ത്ത് പിടിക്കാന്‍ സമൂഹം സന്നദ്ധമാകണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട കൂട്ട പാര്‍ത്ഥന നടത്തി. വൈ എം അബ്ദുല്‍ റഹ്‌മാന്‍ സഅദി മൊയ്തു സഅദി ചേരൂര്‍ തുടങ്ങിയവര്‍ സംബഡിച്ചു.
ഇസ്ലാം സമാധാനത്തിന്റെ മതം; ഫാറൂഖ് നഈമി
മഞ്ചേശ്വരം: ലോകത്ത് ഇസ്ലാമിനെ വികലമാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ ഏറി വരികയാണെന്നും, എന്നാല്‍ എല്ലാത്തിനെയും പ്രതിരോധിക്കാന്‍ ഇസ്ലാമിക ആശയങ്ങള്‍ക്ക് എക്കാലത്തും സാധിക്കുമെന്നും പ്രമുഖ പ്രഭാഷകന്‍ മുഹമ്മദ് ഫാറൂഖ് നഈമി അഭിപ്രായപ്പെട്ടു. ഖാളി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ പത്താം ഉറൂസ് മുബാറകിന്റെ ഭാഗമായി നടന്ന ജല്‍സത്തുന്നസീഹയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിന്റെ പേരില്‍ തെറ്റിദ്ധാരണകള്‍ പറഞ്ഞു പരത്തുകയാണ് ഒരു വിഭാഗം. ഇസ്ലാമിന്റെ സൗന്ദര്യം പഠിക്കാനും തിരിച്ചറിയാനും സാധിക്കുമ്പോള്‍ എല്ലാ വിവാദങ്ങളും അവസാനിക്കും.
സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ഉത്ഘാടനം ചെയ്തു. സയ്യിദ് അലവി അല്‍ ഹാദി ഉജിറ അധ്യക്ഷത വഹിച്ചു. അബ്ദുല്ല അഹ്സനി ഒതുക്കുങ്ങല്‍ പ്രസംഗിച്ചു . സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര കൂട്ട പ്രാര്‍ത്ഥനക്ക് നേത്യത്വ നല്‍കി. ഹസ്സന്‍ സഅദി അല്‍ അഫ്സലി സ്വാഗതം പറഞ്ഞു.