കാസര്‍കോട് :പച്ചപ്പാണ് തുരുത്ത് ചൂഷണമാണ് വിപത്ത് എന്ന പ്രമേയത്തില്‍ എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന പരിസ്ഥിതി സൗഹൃദ ക്യാമ്പയിന്റെ ഭാഗമായി ജൂണ്‍ 5മുതല്‍ 15 വരെ എസ് കെ എസ് എസ് എഫ്
കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിസ്ഥിതി സൗഹൃദ ക്യാമ്പയിന്‍ ഇന്ന് തുടക്കമാകും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഇത് ഹംദുല്ലാ തങ്ങള്‍ അല്‍ഹാദി ഉദ്ഘാടനം ചെയ്യും ,ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷനാകും ,ജനറല്‍ സെക്രട്ടറി ഇര്‍ശാദ് ഹുദവി ബെദിര സ്വാഗതം പറയും , സയ്യിദ് എംഎസ് ത പൂക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും ,മത സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും ,ക്യാമ്പയിന്റെ ഭാഗമായി മേഖല ശാഖാ കേന്ദ്രങ്ങളില്‍ പരിത ശുചീകരണം ,വൃക്ഷത്തൈ നട്ടുപിടിപ്പിക്കല്‍,അഗ്രികള്‍ച്ചറില്‍ അവാര്‍ഡ്,ബോധവല്‍ക്കരണം , വിഖായ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈവേ ക്ലീനിങ് എന്നീ പരിപാടികള്‍ നടക്കും പരിപാടി വിജയിപ്പിക്കാന്‍ മുഴുവന്‍ ശാഖ മേഖല നേതാക്കളും ഉപ സമിതി ഭാരവാഹികളും കര്‍മ്മരംഗത്തിറങ്ങണമെന്ന് എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡണ്ട് സുബൈര്‍ ഖാസിമി പടന്നയും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവിയും അറിയിച്ചു
എസ്‌കെഎസ്എസ്എഫ് പരിസ്ഥിതി സൗഹൃദ പ്രചരണംനാളെ തുടക്കമാവും
32