കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മഞ്ചേശ്വരം മേഖല കമ്മിറ്റി നിലവില്‍ വന്നു.

ഉപ്പള പച്ചമ്പളയില്‍ നടന്ന കമ്മിറ്റി രൂപീകരണയോഗം എ.കെ.എം അഷറഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.


കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസി യേഷന്‍ അഭിമുഖികരിക്കുന്ന നിലവിലെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമെന്ന് എ.കെ.എം അഷറഫ് എംഎല്‍എ പറഞ്ഞു. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മഞ്ചേശ്വരം മേഖല കമ്മിറ്റിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക തലത്തില്‍ സിഒഎ എന്ന സംഘടനയ്ക്ക് ആവശ്യമായ പിന്തുണയും സഹകരണവും നല്‍കുവാന്‍ എന്നും മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഒഎ ജില്ലാ കമ്മിറ്റി പ്രസിഡന്റ്, മനോജ് കുമാര്‍ വി.വി. അധ്യക്ഷത വഹിച്ചു. C.O.A. ജില്ലാ കമ്മിറ്റി സെക്രട്ടറി ഹരീഷ് പി. നായര്‍ ആമുഖ പ്രഭാഷണം നടത്തി. C.O.A. സംസ്ഥാന കമ്മിറ്റി ട്രഷറര്‍ ബിനു ശിവദാസ് മുഖ്യാതിഥിയായി സംബന്ധിച്ചു. സിഡ്‌കോ പ്രസഡന്റ് കെ. വിജയകൃഷ്ണന്‍ സമ്മാനദാനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പ്രിന്‍സി ഡിസൂസ, സി.പി.ഐ.(എം.) അംഗം ഹനീഫ ഷിറിയ , ബി.ജെ.പി. പ്രതിനിധി വിക്രം പൈ,
C.O.A. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷുക്കൂര്‍ കോളിക്കര, സി.ഒഎ സംസ്ഥാന കമ്മിറ്റി അംഗം എം. ലോഹിദാക്ഷന്‍, C.O.A. ജില്ലാ കമ്മിറ്റി ട്രഷറര്‍ വിനോദ് പി., ഡി.സി എന്‍ ചെയര്‍മാന്‍ കെ പ്രദീപ് കുമാര്‍, ചെയര്‍മാന്‍, എംഡി ടി.വി മോഹനന്‍,
കാസര്‍ഗോഡ് മേഖല കമ്മിറ്റി സെക്രട്ടറി പാര്‍ത്ഥസാരഥി, തുടങ്ങിയവര്‍ സംസാരിച്ചു.
മെഖല കമ്മറ്റി സെക്രട്ടറി മുഹമ്മദ് ഫൈസല്‍ സ്വാഗതവും മെഖല കമ്മിറ്റി ട്രഷറര്‍ ഉദയന്‍ നന്ദിയും പറഞ്ഞു, മെഖല പ്രസിഡന്റ് ചന്ദ്രഹാസ ഷെട്ടി പതാക ഉയര്‍ത്തിയതോടെയാണ് ഉദ്ഘാടന പരിപാടിക്ക് തുടക്കം കുറിച്ചത്. ചടങ്ങില്‍ വെച്ച് മുതിര്‍ന്ന അംഗങ്ങളായ ഉസ്മാന്‍ പാഡ്യാല്‍ പുരുഷോത്തം എം നായ്ക് എന്നിവരെ ആദരിച്ചു.

കെസിസിഎല്‍ ന്റെ സമ്മാന പദ്ധതിയായ കണക്ട് ആന്റ് വിന്‍ നറുകെടുപ്പില്‍ വിജയിയായ കുമ്പള ദത്ത വിഷന്‍ വരിക്കാരായ ഡോ: എച്ച് ശബരിക്കുള്ള സമ്മാന വിതരണം സിഡ്‌കോ പ്രസിഡന്റ് കെ വിജയ കൃഷണന്‍ നിര്‍വ്വഹിച്ചു

Scroll to Top