Thursday, December 26, 2024
Home Kasaragod മഞ്ചേശ്വരത്ത് ബൈക്കില്‍ ആവശ്യക്കാര്‍ക്ക് എംഡിഎംഎ വിതരണം ചെയ്യുന്നതിനിടെ യുവാവ് അറസ്റ്റില്‍.

മഞ്ചേശ്വരത്ത് ബൈക്കില്‍ ആവശ്യക്കാര്‍ക്ക് എംഡിഎംഎ വിതരണം ചെയ്യുന്നതിനിടെ യുവാവ് അറസ്റ്റില്‍.

by KCN CHANNEL
0 comment

മഞ്ചേശ്വരത്ത് ബൈക്കില്‍ ആവശ്യക്കാര്‍ക്ക് എംഡിഎംഎ വിതരണം ചെയ്യുന്നതിനിടെ യുവാവ് അറസ്റ്റില്‍.പത്വാഡി കാര്‍ഗില്‍ കോളനി സ്വദേശി സിദ്ദിഖാണ് മഞ്ചേശ്വരം പോലീസിന്റെ പിടിയിലായത്.വിതരണത്തിനായി ബൈക്കില്‍ കടത്തുകയായിരുന്ന 8.77 ഗ്രാം എം.ഡി.എം.എ.യുമായാണ് പത്വാഡി കാര്‍ഗില്‍ കോളനി സ്വദേശി അബൂബക്കര്‍ സിദ്ദിഖിനെ മഞ്ചേശ്വരം എസ്.ഐ ഉമേശും സംഘവും അറസ്റ്റു ചെയ്തത്. വള്ളിയാഴ്ച പുലര്‍ച്ചെ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയില്‍ മീഞ്ച, കുളൂരില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിക്ക് മറ്റ് ഏതെങ്കിലും കേസുകളില്‍ ബന്ധം ഉണ്ടോയെന്നു അന്വേഷിച്ചു വരുന്നതായി പൊലീസ് പറഞ്ഞു. കൂടാതെ പ്രദേശത്ത് പരിശോധന ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.

You may also like

Leave a Comment