ചെറുവത്തൂര്‍
സമഗ്ര ശിക്ഷ കേരളയും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന വൈവിധ്യ രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി കുന്നുംകിണറ്റുകര പ്രദേശം ദത്തെടുത്തതിനെ തുടര്‍ന്ന് ”ജീവിതശൈലി രോഗങ്ങളും കരുതലും” എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രമേശന്‍ പുന്നത്തിരിയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. GWUPS കൊടക്കാടിലെ പ്രഥമാധ്യാപകന്‍ ജയദീപ് എന്‍.കെ അധ്യക്ഷത വഹിച്ചു. ഓലാട്ട് ഫാമിലി ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി. മഹേഷ് കുമാര്‍ ക്ലാസെടുത്തു.
ബി.ആര്‍.സി ട്രെയിനര്‍ സതീശന്‍ യു, സി.ആര്‍.സി കോര്‍ഡിനേറ്റര്‍ ശ്രുതി കെ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും പ്രതിരോധ മാര്‍ഗങ്ങളും വിശദീകരിച്ച ക്ലാസ് പങ്കെടുത്തവര്‍ക്കു ഏറെ പ്രയോജനകരമായി.
വൈവിധ്യ പദ്ധതി’ ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു




