36
കണ്ണൂര്‍ ചെറുപുഴയില്‍ അഞ്ചുവയസുകാരന്‍ വാട്ടര്‍ ടാങ്കില്‍ വീണ് മരിച്ചു. അതിഥി തൊഴിലാളികളായ സ്വര്‍ണ്ണ- മണി ദമ്പതികളുടെ മകന്‍ വിവേക് മുര്‍മു ആണ് മരിച്ചത്. ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍ ആശുപത്രി നിര്‍മ്മാണ പ്രവര്‍ത്തിക്ക് വേണ്ടി നിര്‍മ്മിച്ച വാട്ടര്‍ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്.
മാതാപിതാക്കള്‍ ഇവിടെ തൊഴിലാളികളാണ്. വൈകിട്ട് നാലരയോടെ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.