നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ വോട്ടെണ്ണലിലുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. 25 ബാച്ച് കേന്ദ്ര സേന വോട്ടെണ്ണലിന് സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കും. മുന്‍കരുതല്‍ അറസ്റ്റുകളും ആരംഭിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രതയോടു കൂടി പ്രവര്‍ത്തിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. വോട്ടെണ്ണല്‍ സു?ഗമമായി നടത്താന്‍ എല്ലാം സജ്ജമെന്നും ഡിജിപി വ്യക്തമാക്കി.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മറ്റന്നാള്‍ വരാനിരിക്കേ നെഞ്ചിടിപ്പോടെ മുന്നണികള്‍. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കൂടി വന്നതോടെ യു.ഡി.എഫിന്റെ ആത്മവിശ്വാസം ഇരട്ടിച്ചിട്ടുണ്ട്. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ തിരുത്തുന്ന ഫലം ഉണ്ടാകുമെന്നുംഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നുമാണ് എല്‍.ഡി.എഫ് പ്രതീക്ഷ.
നിയമസഭാ തിരഞ്ഞെടുപ്പ്: ഫലം കാത്ത് രാഷ്ട്രീയ കേരളം, ആത്മവിശ്വാസത്തില്‍ മുന്നണികള്‍
ഫലം ഒരുദിവസം മാത്രം ശേഷിക്കെ കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് യുദ്ധം തുടരുന്നു. ഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ ഉയര്‍ത്തിക്കാട്ടി ഇടുക്കി തൊടുപുഴയിലും കണ്ണൂരിലും ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ന്നു. അതേസമയം, ഭരണത്തുടര്‍ച്ച ലക്ഷ്യം വെച്ച് തികഞ്ഞ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.




