ഇന്ധന വില വര്‍ധനവ്: സമ്മര്‍ദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികള്‍, തീരുമാനം ഒരാഴ്ചയ്ക്കകം?

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധം കനക്കുന്നതിടെ, വിലകൂട്ടാന്‍ സമ്മര്‍ദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികള്‍. പെട്രോള്‍ ഡീസല്‍ വില നാലുമുതല്‍ അഞ്ചുരൂപവരെ വര്‍ധിപ്പിച്ചേക്കും. ചര്‍ച്ചകള്‍ ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പെട്രോള്‍ ഡീസല്‍ വില നാലുമുതല്‍ അഞ്ചുരൂപവരെ വര്‍ധിപ്പിച്ചേക്കും. ഗാര്‍ഹിക എല്‍പിജിയ്ക്ക് അന്‍പത് രൂപവരെയും വിലവര്‍ധനവിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കൂട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും പ്രതിസന്ധി രൂക്ഷമെന്നാണ് കേന്ദ്ര ധന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. പശ്ചിമേഷ്യന്‍ പ്രതിസന്ധി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ഗള്‍ഫ് മേഖലയിലെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളുടെ തകര്‍ച്ച ഇന്ധന വിതരണത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. പ്രതിസന്ധി നീണ്ടു പോയാല്‍ പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് ഏപ്രിലിലെ മാസത്തിലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

‘വാണിജ്യ സിലിണ്ടറിന്റെ വില കുറയ്ക്കണം’: കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍

ആഗോള പ്രതിസന്ധിക്കിടയിലും ഇന്ത്യ ഇന്ധന വിലക്കയറ്റം പിടിച്ചു നിര്‍ത്തിയെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ച് ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം കേന്ദ്രം അടിച്ചേല്‍പ്പിക്കുമെന്ന വിമര്‍ശനം പ്രതിപക്ഷവും ശക്തമാക്കിയിട്ടുണ്ട്. അതിനിടെ ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും കയറ്റുമതി തിരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചു.

Scroll to Top