സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി നിര്‍ധന രോഗിക്കുള്ള ചികിത്സ സഹായം കൈമാറി.

ആലംപാടി ജമാഅത്ത് പരിധിയില്‍പെട്ട എര്‍മാളം പ്രദേശത്തെ നിര്‍ധന കുടുംബത്തിലെ ഗൃഹനാഥനുള്ള ചികിത്സ സഹായം കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഖലീല്‍ ചട്ടഞ്ചാല്‍ അബു വലിയ മൂലയ്ക്ക് കൈമാറി.
ചടങ്ങില്‍ സൗദി അലംപാടി ജമാഅത്ത് കമ്മിറ്റി മെമ്പര്‍മാരായ അബ്ദുല്‍ നാസര്‍ ആലംപാടി, ലത്തീഫ് ബദ്രിയ, ഇര്‍ഫാന്‍ ഉമ്മര്‍, അബ്ദുള്ള കണ്ടത്തില്‍, അബു ചെറിയാലംപാടി, വാര്‍ഡ് മെമ്പര്‍ മാഹിന്‍ ആലംപാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Scroll to Top