അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസിയുടെ ഷിഫാഹുറഹ്‌മ കാരുണ്യ ഹസ്തം പദ്ധതിയുടെ 2026 ഏപ്രില്‍ മാസത്തെ യോഗം
അബുദാബി മദീനാ സായിദ് സ്മോക്കി കഫേയില്‍ വെച്ചു നടത്തുകയുണ്ടായി.
മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി നടന്നു വരുന്ന ശിഫാഹുറഹ്‌മാ കാരുണ്യ ഹസ്തം പദ്ധതിയുടെ ഏപ്രില്‍ മാസത്തെ ചികിത്സാ ധന സഹായം മഞ്ചേശ്വരം മണ്ഡലത്തിലെ 4 പഞ്ചായത്തില്‍ പെട്ട 3 ക്യാന്‍സര്‍ രോഗികള്‍ക്കും 1 കിഡ്‌നി രോഗിക്കും ചികിത്സാ തുക അനുവദിച്ചു നല്‍കി.
പുത്തിഗെ പഞ്ചായത്ത് ഉറുമി വാര്‍ഡിലെ കാന്‍സര്‍ രോഗിക്കും, വോര്‍ക്കാടി പഞ്ചായത്ത് ബേദിയാര് വാര്‍ഡ് ലെ കിഡ്‌നി രോഗിക്കും, കുമ്പള പഞ്ചായത്തിലെ ഉളുവാര്‍ വാര്‍ഡ് ലെ കാന്‍സര്‍ രോഗിക്കും, മഞ്ചേശ്വരം പഞ്ചായത്ത് കടിയാര്‍ വാര്‍ഡിലെ കാന്‍സര്‍ രോഗിക്കുമാണ് തുക അനുവദിച്ചു നല്‍കിയത്.
മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തരം ലഭിക്കുന്ന അപേക്ഷയിന്‍ മേലാണ് തുക അനുവദിച്ചു നല്‍കുന്നത് . ഓരോ രോഗികള്‍ക്കും അനുവദിക്കുന്ന പതിനായിരം രൂപ അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറുകയും തുടര്‍ന്ന് വാര്‍ഡ് കമ്മിറ്റി മുഖാന്തിരം രോഗിക്ക് നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്യും .
അബുദാബി മദീനാ സായിദ് സ്മോക്കി കഫേ ല്‍ വെച്ചു ചേര്‍ന്ന മാസാന്ത ഷിഫാഹുറഹ്‌മാ യോഗത്തില്‍ ഹാജി അബ്ദുല്‍ റഹിമാന്‍ കംബള, അഷ്റഫ് ബസറ നേത്രത്വം നല്‍കി .
മഞ്ചേശ്വരം മണ്ഡലംആക്ടിങ് പ്രസിഡന്റ് അഷ്റഫ് ബസറ അധ്യക്ഷം വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഹനീഫ് ചള്ളങ്കയം ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇസ്മായില്‍ മുഗുളി , മണ്ഡലം ഭാരവാഹികളായ അബ്ദുല്‍ റഹിമാന്‍ കംബള , റസാഖ് നല്‍ക, ഫാറൂഖ് സീതങ്ങോളി, അബ്ദുല്‍ ലത്തീഫ് ഇറോഡി,ഇബ്രാഹിം ജാര,കരീം കണ്ണൂര്‍,സുനൈഫ് പേരാല്‍, പഞ്ചായത്ത് നേതാക്കളായ ഹമീദ് മാസിമാര്‍,അറബി ബഷീര്‍,മമ്മു നല്‍ക തുടങ്ങിയവര്‍ സംബന്ധിച്ചു.
രോഗികള്‍ക്കുള്ള ധന സഹായം അഷ്റഫ് ബസറ മമ്മു നല്‍കക്ക് കൈമാറി.
മണ്ഡലം ജനറല്‍ സെക്രെട്ടറി ഷാ ബന്ദിയോട് സ്വാഗതവും മണ്ഡലം ട്രെഷറര്‍ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.




