സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


സംസ്ഥാനത്ത് അടുത്ത നാല് ദിവസം വേനല്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്.

അതേസമയം രാജ്യത്ത് ഈ മാസം സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം. ഈ മാസം കടുത്ത ചൂടില്‍ നിന്ന് ആശ്വാസം ലഭിക്കുമെന്നും പ്രവചനം. ഗുജറാത്തിലും മഹാരാഷ്ട്രയിലും ഈ മാസം ഉഷ്ണതരംഗം ഉണ്ടാകും എന്നും കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്തരേന്ത്യയില്‍ ഇന്നും വേനല്‍ മഴ തുടരുമെന്ന് വിലയിരുത്തി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കടുത്ത ചൂടില്‍ നിന്ന് ആശ്വാസം: രാജ്യത്ത് ഈ മാസം സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് IMD

ത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യത. സാധാരണയേക്കാള്‍ ഈ മാസം കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഉത്തരാഖണ്ഡ് പഞ്ചാബ് ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ മിതമായ മഴ ലഭിക്കും. അരുണാചല്‍ പ്രദേശ്, അസം, മേഘാലയ എന്നിവയുള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം വടക്കു പടിഞ്ഞാറന്‍- വടക്ക് കിഴക്കന്‍ മേഖലകളിലെ ചില പ്രദേശങ്ങളില്‍ ഉഷ്ണം തുടരും.

Scroll to Top